മമ്മൂട്ടിക്ക് പിന്നാലെ ബിജു മേനോനും അത് പരീക്ഷിക്കുന്നു, പരീക്ഷണ 'പടയോട്ടം'!
നായകനില്‍ നിന്നും സ്വാഭാവ നടനിലേക്ക് ചുവട് മാറ്റിയ ബിജു മേനോന്‍ വീണ്ടും നായകനായി എത്തുകയാണ്. ഷെര്‍ലക്ക് ടോംസ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും നായകനായെത്തുന്നത്. പടയോട്ടം എന്നാണ് ചിത്രത്തിന് പേര് നല്‍കിയിട്ടുള്ളത്. ഹാസ്യത്തിന് മുന്‍ഗണ നല്‍കി ഒരുക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെയാണ് ലക്ഷ്യം വെയ്ക്കുന്നത്.
പടയോട്ടത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ച് വരുന്നതേയുള്ളൂവെന്ന് സംവിധായകന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ബിജു മേനോന്‍ വീണ്ടും നായകനായി എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. തിരുവനന്തപുരം ശൈലിയിലാണ് അദ്ദേഹം ഈ ചിത്രത്തില്‍ സംസാരിക്കുന്നതെന്നുള്ളതാണ് മറ്റൊരു പ്രധാന പ്രത്യേകത.

നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിലാണ് സ്വന്തം ചിത്രവുമായി റഫീഖ് ഇബ്രാഹിം പ്രേക്ഷക സമക്ഷമെത്തുന്നത്. ഈ സിനിമ സംവിധാനം ചെയ്യുന്നതിനായി തന്നെ സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. തുടര്‍ന്നും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും റഫീഖ് പറയുന്നു. ജിബി ജേക്കബ് ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്ത് തുടക്കം കുറിച്ച സോഫിയ പോളാണ് പടയോട്ടം നിര്‍മ്മിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ്ിന്‍രെ ബാരില്‍ നിര്‍മ്മിക്കുന്ന സിനിമ വിഷുവിന് തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.


Click it and Unblock the Notifications











