ഇഷ്ടമായില്ലെങ്കില്‍ ഹരീഷ് പണം തിരിച്ച് തരുമെന്ന് ബൈജു! എന്നാൽ ഒരു നിബന്ധന...
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഹരീഷ് കണാരനും ബൈജു സന്തോഷും. സ്റ്റേജ് ഷോകളിലൂടെ സിനിമയിൽ എത്തുകയും വളരെ പെട്ടെന്ന് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ഹരീഷിനായി. ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം മുഖമായിരുന്നു ബൈജു സന്തോഷ്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് . ഹരീഷ് കണാരനും ബൈജു സന്തോഷവും ഒരുമിച്ചെത്തുന്ന ചിത്രമാണ് പട്ടാഭിരാമൻ. ജയറാമാണ് ചിത്രത്തിലെ നായകൻ.

എന്നാൽ സിനിമ ഇഷ്ടപ്പെടുന്നവര്‍ ഇല്ലെന്ന് കള്ളം പറഞ്ഞ് വരരുതെന്നും അത്രയും കാശ് തന്റെ കൈയിലില്ലെന്നും ഹരീഷ് ചെറുചിരിയോടെ പറയുന്നു. ചിത്രത്തില്‍ ജയറാമിനോടൊപ്പം ബൈജു സന്തോഷ്, പ്രേംകുമാര്‍, ജനാര്‍ദ്ദനന്‍, മിയ, പാര്‍വതി നമ്പ്യാര്‍, ഷീലു അബ്രഹാം, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേഷ് പള്ളത്താണ്. ഛായാഗ്രാഹണം- രവിചന്ദ്രന്‍, ഗാനങ്ങള്‍-കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മുരുകന്‍ കാട്ടാക്കട, സംഗീതം- എം. ജയചന്ദ്രന്‍.


Click it and Unblock the Notifications