ബാലുവും നീലുവും ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു! ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മെഗാസ്റ്റാര്‍
ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിലൂടെയും ശ്രദ്ധേയരായ ബിജു സോപാനവും നിഷ സാരംഗും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു. 'ലെയ്ക്ക' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.
നവാഗതനായ ആഷാദ് ശിവരാമനാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച ടെലിഫിലിമിനും സംവിധായകനുമുള്ളത് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഏഴ് ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ നേടിയ 'ദേഹാന്തര'ത്തിന്റെ സംവിധായകനാണ് ആഷാദ് ശിവരാമന്‍. ചിത്രത്തില്‍ ബിജു സോപാനത്തിനും നിഷയ്ക്കുമൊപ്പം ഒരു നായ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വര്‍ക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ കുടുംബമാണ് സിനിമയുടെ പശ്ചാത്തലം. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് മേനി നടിക്കുന്ന രാജുവിന്റെ ഭാര്യ വിമലയായി നിഷ എത്തുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ മുഖ്യ കഥാപാത്രമായെത്തുന്നത് ടിങ്കു എന്ന നായയാണ്. ആദ്യമായി ബഹിരാകാശത്തു പോയ റഷ്യന്‍ നായയാണ് 'ലെയ്ക്ക'.
ഇവന്റെ പിന്‍മുറക്കാരനാണ് ഈ ലെയ്ക്ക എന്നാണ് അവകാശവാദം. തമിഴ് നടന്‍ നാസര്‍, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്നി, നന്ദന വര്‍മ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പി.മുരളീധരനും ശ്യാം കൃഷ്ണയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പി.സുകുമാറാണ് ഛായാഗ്രഹണം.ഗാനങ്ങള്‍: ബി.ടി.അനില്‍കുമാര്‍, ശാന്തന്‍, പി. മുരളീധരന്‍, സംഗീതം: സതീഷ് രാമചന്ദ്രന്‍, ജെമിനി ഉണ്ണിക്കൃഷ്ണന്‍. എഡിറ്റിംഗ്: വിപിന്‍ മണ്ണൂര്‍, കലാസംവിധാനം: അനീഷ് കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: കെ.ജി.ഷൈജു, കോസ്റ്റിയൂം ഡിസൈന്‍: രതീഷ്, മേക്കപ്: അനില്‍ നേമം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മുരുകന്‍ എസ്.


Click it and Unblock the Notifications











