ബാലുവും നീലുവും ഒന്നിച്ച ലെയ്ക്ക തിയ്യേറ്ററുകളിലേക്ക്! റിലീസ് ഉടന്‍

By Midhun Raj

ഉപ്പും മുളകും പരമ്പരയിലെ ബാലുവും നീലുവുമായി പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ബിജു സോപാനവും നിഷ സാരംഗും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ആദ്യ സിനിമ 'ലെയ്ക്ക' പ്രദര്‍ശനത്തിനൊരുങ്ങി. നവാഗതനായ ആഷാദ് ശിവരാമനാണ് സിനിമ സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായത്. കഴിഞ്ഞ വര്‍ഷം മികച്ച ടെലിഫിലിമിനും സംവിധായകനുമുള്ളത് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഏഴ് ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ നേടിയ 'ദേഹാന്തര'ത്തിന്റെ സംവിധായകനാണ് ആഷാദ് ശിവരാമന്‍.

biju sopanam-nisha sarang

ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വര്‍ക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ കുടുംബമാണ് സിനിമയിലെ കേന്ദ്ര പശ്ചാത്തലം. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് മേനി നടിക്കുന്ന രാജുവിന്റെ ഭാര്യ വിമലയായി നിഷ എത്തുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ കഥയുടെ രസച്ചരടു മുറുക്കി മറ്റൊരു മുഖ്യ കഥാപാത്രമായെത്തുന്നത് ടിങ്കു എന്ന നായയാണ്. ആദ്യമായി ബഹിരാകാശത്തുപോയ റഷ്യന്‍ നായയാണ് 'ലെയ്ക്ക'. ഇവന്റെ പിന്‍മുറക്കാരനാണ് ഈ ലെയ്ക്ക എന്നാണ് അവകാശവാദം. നായയുടെ കഥാപാത്രം സിനിമയുടെ ടൈറ്റില്‍ ക്യാരക്ടറായതിനാല്‍തന്നെ കഥയില്‍ ലെയ്ക്കയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കരുതാം.

തമിഴ് നടന്‍ നാസര്‍, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്നി, നന്ദന വര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പി.മുരളീധരനും ശ്യാം കൃഷ്ണയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. നിരവധി ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള പി.സുകുമാറാണ് ഛായാഗ്രഹണം. ഗാനങ്ങള്‍: ബി.ടി.അനില്‍കുമാര്‍, ശാന്തന്‍, പി. മുരളീധരന്‍, സംഗീതം: സതീഷ് രാമചന്ദ്രന്‍, ജെമിനി ഉണ്ണിക്കൃഷ്ണന്‍. എഡിറ്റിംഗ്: വിപിന്‍ മണ്ണൂര്‍, കലാസംവിധാനം: അനീഷ് കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: കെ.ജി.ഷൈജു, കോസ്റ്റ്യൂം ഡിസൈന്‍: രതീഷ്, മേക്കപ്പ്: അനില്‍ നേമം.

Read more about: biju sopanam nisha sarang
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X