കാഞ്ഞിരപ്പള്ളി സ്ലാങ്ങുമായി ബിജു വെള്ളിമൂങ്ങയില്‍

By Lakshmi

മുമ്പെല്ലാം ഏതുനാട്ടിലെ കഥ പറഞ്ഞാലും സിനിമയില്‍ എല്ലാ കഥാപാത്രങ്ങളും വള്ളുവനാടന്‍ സ്ലാങ്ങിലായിരുന്നു സംസാരിക്കാറുള്ളത്. ഇതിന് മാറ്റം വരാറുള്ളത്, മുസ്ലീം, ക്രിസ്റ്റ്യന്‍ പശ്ചാത്തലത്തിലുള്ള കഥകള്‍ വരുമ്പോള്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി. പ്രാദേശിക ഭാഷാരീതികള്‍ താരങ്ങളായിമാറുകയാണ് സിനിമകള്‍. തൃശൂര്‍ സ്ലാങ്ങും, കണ്ണൂര്‍ മലയാളവും, കാസര്‍ക്കോടന്‍ മലയാളവുമെല്ലാം സിനിമയില്‍ സ്റ്റാറായി മാറി. പല നടന്മാരും നടിമാരും നന്നേ അധ്വാനിച്ചാണ് പരിചിതമല്ലാത്ത സ്ലാങ്ങുകള്‍ വശപ്പെടുത്തിയെടുക്കുന്നത്.

മലയാളത്തിന്റെ പ്രാദേശിക ഭേദം നല്ല അസ്സലായി അവതരിപ്പിക്കാറുള്ള നടനാമ് ബിജു മേനോന്‍. സുഗീത് ഒരുക്കിയ ഓര്‍ഡിനറിയെന്ന ചിത്രത്തില്‍ പാലക്കാടന്‍ സ്ലാങ്ങുമായി ബിജു തീര്‍ത്ത ചിരിയൊലികള്‍ ചെറുതായിരുന്നില്ല. ഇപ്പോഴിതാ വെള്ളിമൂങ്ങ എന്ന പുതിയ ചിത്രത്തില്‍ കാഞ്ഞിരപ്പള്ളി സ്ലാങ്ങുമായിട്ടാണ് ബിജു എത്താന്‍ പോകുന്നത്.

Biju Menon

ക്യാമറാമാനായ ജിബു ജേക്കബിന്റെ ആദ്യ സംവിധാനസംരംഭമായ വെള്ളിമൂങ്ങയില്‍ ബിജു ഒരു രാഷ്ട്രീയക്കാരനായിട്ടാണ് എത്തുന്നത്. ജോജി തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വെള്ളിമൂങ്ങ ഒരു പൊളിറ്റിക്കല്‍ സിനിമയല്ല, കണ്ണൂരിലെ ഒരു ചെറുഗ്രാമത്തില്‍ നടക്കുന്ന കുടുംബകഥയാണ് ഇത്- തിരക്കഥാകൃത്ത് പറയുന്നു.

42കാരനായ അവിവാഹിതനായ രാഷ്ട്രീയക്കാരനായാണ് ബിജു ചിത്രത്തില്‍ അഭിനയിക്കുന്നത്. സിപി മാമ്മച്ചന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കുടിയേറ്റക്രിസ്ത്യാനിയായ മാമച്ചന്‍ തനി കാഞ്ഞിരപ്പള്ളി ശൈലിയിലാണ് സംസാരിക്കുക.

വെള്ളിമൂങ്ങയെന്ന പേരിട്ടിരിക്കുന്നത് ബിജുവിന്റെ കഥാപാത്രത്തിന്റെ പ്രത്യേകതകൊണ്ടാണെന്നും. വളരെ അപൂര്‍വ്വമായ ഒരു വ്യക്തിയാണ് സിപി മാമ്മച്ചനെന്നും ജോജി തോമസ് പറയുന്നു.

ചിത്രത്തില്‍ നിക്കി ജല്‍റാണിയാണ് നായികയായി എത്തുന്നത്. അജു വര്‍ഗ്ഗീസ്, ലെന, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സുനില്‍ സുഗദ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X