»   » Biju menon: ഒരായിരം കിനാക്കളിൽ ബിജു മേനോനെ നായകനാക്കാൻ കാരണമുണ്ട്! സംവിധായകൻ പറയുന്നതിങ്ങനെ..

Biju menon: ഒരായിരം കിനാക്കളിൽ ബിജു മേനോനെ നായകനാക്കാൻ കാരണമുണ്ട്! സംവിധായകൻ പറയുന്നതിങ്ങനെ..

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിൽ ഇപ്പോൾ അടിമുടി മാറ്റത്തിന്റെ സമയമാണ്. ഒരുപിടി മികച്ച നവാഗതരായ കലാകാരന്മാർ സിനിമയിലേയ്ക്ക് കടന്നു വരുകയാണ്. ഇപ്പോൾ പുറത്തിറങ്ങുന്ന ഭൂരിഭാഗം ചിത്രങ്ങളും നവാഗത പ്രതിഭകളുടെ സംരഭങ്ങളാണ്. ഇവയെല്ലാം ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയെടുക്കുന്നത്. ഇതിനൊരു മികച്ച ഉദാഹരണമാണ് ഈ അടുത്തിടെ പ്രദർശനത്തിനെത്തിയ മലപ്പുറവും ഫുട്ബോളും പ്രമേയമായി ഒരുങ്ങിയ നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം.

Dhanush: ധനുഷിന്റെ ഹോളിവുഡ് ചിത്രം പൊളിക്കും!! ചിത്രത്തിന്റെ ടീസർ പുറത്ത്, വീഡിയോ കാണാം


നവാഗതർക്ക് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഇത്തരത്തിലുളള മികച്ച ചിത്രങ്ങൾ തീയേറ്ററുകളിൽ എത്താൻ ഒരു പക്ഷെയുള്ള കാരണം. ഇപ്പോഴിത വിഷു റിലീസായി എത്തുന്ന ചിത്രങ്ങളിൽ നല്ലഭാഗവും നവാഗതരുടെ ചിത്രങ്ങളാണ്. ബിജുമേനോൻ നായകനായി എത്തുന്ന വിഷു റിലീസ് ചിത്രമാണ് ഒരായിരം കിനാക്കളാൽ. ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ പ്രമോദ് മോഹൻ ആണ്. വർഷങ്ങളായിട്ടുള്ള പരിശ്രമഫലമായിരുന്നു ഈ ഒരു ചിത്രമെന്ന് പ്രമോദ് പറ‍ഞ്ഞു. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.


Sreehalli: ലാലേട്ടന്റെ മാസ് ഡയലോഗിനെ ഓര്‍മ്മിപ്പിച്ച് കൊണ്ട് ശ്രീഹളളി എത്തി!! ആദ്യ പ്രതികരണം..


ബിജുമേനോനെ തിരഞ്ഞെടുക്കാൻ കാരണം

ചിത്രത്തിൽ ബിജുമേനോൻ അല്ലാതെ മറ്റാർക്കും ഈ ഒരു കഥാപാത്രം ചെയ്യാൻ കഴിയില്ലെന്നാണ് തന്റെ നിഗമനം. തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹമായിരുന്നു തന്റെ മനസിൽ. കൂടാതെ ചിത്രത്തിന്റെ സ്ക്രിപ്റ്റ് പലരും വായിച്ചിരുന്നു. എല്ലാവരും ബിജുമേനോൻ അല്ലേ നായികനെന്നു ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. അതിനൊരു കാരണമുണ്ട്. ഹ്യൂമറും ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു നന്നായി കഴിയും. കൂടാതെ സിനിമയുടെ സ്ക്രിപിറ്റുമായി ബന്ധപ്പെട്ട് ഒരു ഇടപെടലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രമോദ് പറഞ്ഞുഎട്ടു വർഷത്തെ ഫലം

കഴിഞ്ഞ എട്ടു വർഷത്തെ പ്രയത്നഫലമാണ് ഒരായിരം കിനാക്കൾ എന്ന ചിത്രം. പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഡ്രാമ കോമഡി ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ വളരെ കുറച്ച് താരങ്ങൾ മാത്രമാണ് അണിനിരക്കുന്നത്. ബിജുമേനോന് പുറമേ കലഭവൻ ഷാജോൺ,സായ് കുമാർ, , റോഷൻ മാത്യൂ, നിർമൽ പാലഴി, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധന വേഷത്തിലെത്തുന്നത്.ഒരായിരം കിനാക്കളാൽ

കോളേജ് പഠന കാലഘട്ടത്തിലായിരുന്നു സിനിമ മോഹം തലയ്ക്ക് പിടിച്ചത്. അന്ന് സിനിമകൾ കണ്ട് പഠിക്കുകയായിരുന്നു. സിനിമ സംവിധാനം മാത്രമല്ല എഡിറ്റിങ്ങിലും താൽപര്യമുണ്ടായിരുന്നു. സിനിമയിലയ്ക്കുള്ള തുടക്കം ചാനൽ വഴിയായിരുന്നു. ഒരു ചാനലിൽ പ്രോഗ്രം പ്രൊഡ്യൂസറായി കരിയറ്‍ ആരംഭിച്ചു. പിന്നീട് ദിലീപ് ചിത്രമായ ക്രെസി ഗോപാലൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിച്ചു. സിനിമയെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. ശേഷമാണ് ഒരായിരം കിനാക്കളാലിൽ എത്തിയതെന്നു അദ്ദേഹം പറഞ്ഞു.നല്ല കഥകൾ

ഒരു നവാഗത സംവിധായകനെ സംബന്ധിച്ചടത്തോളം കേട്ടു പഴക്കമില്ലാത്ത പുതിയ പ്രമേയങ്ങൾ സിനിമയിൽ കൊണ്ടു വരിക എന്നതാണ് പ്രധാന വെല്ലുവിളി.പുതിയതായ വരുന്ന ഓരോ സംവിധായകരും പുത്തൻ ആശങ്ങളുമായിട്ടാണ് വരുന്നത്. മലയാള സിനിമയെ സംബന്ധിച്ച് നവാഗത സംവിധായകരെ നന്നായി പ്രോൽസാഹിപ്പിക്കുന്നുണ്ട്. മലയാള സിനിമയില്‍ നവാഗത സംവിധായകര്‍ക്ക് ഇടമുണ്ടോ? എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നൽകിയത്English summary
bijumenon movie orayiramkinakkalal director says about movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X