For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‌ കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതമില്ലായെന്നു പറഞ്ഞു! സായ് കുമാറുമായുള്ള വിവാഹത്തെ കുറിച്ച് ബിന്ദു

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടി ബിന്ദു പണിക്കരും നടൻ സായ് കുമാറും. കോമഡി വേഷങ്ങളിലും അമ്മ വേഷങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കാൻ ബിന്ദുവിന് കഴിഞ്ഞിരുന്നു. ഇന്നും ജഗതി- ബിന്ദു പണിക്കർ കോമ്പിനേഷൻ ചിത്രങ്ങൾ വെളളിത്തിരയി ഇന്നും ചർച്ച വിഷയമാണ് നടൻ, വില്ലൻ, സ്വഭാവ നടൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും സായ്കുമാറിന്റ കൈകളിൽ ഭഭ്രമാണ്.

  താരങ്ങൾക്കിടയിലുളള വിവാഹ മോചനവും പുനർ വിവാഹവുമെല്ലാം സ്ഥിരം കാഴ്ചയാണ്. വിവാഹ മേചനത്തിന്റേയും പുനർ വിവാഹത്തിന്റേയും പേരിൽ നിരവധി വിവാദങ്ങ താരങ്ങളെ തേടിയെത്താറുണ്ട്. അത്തരത്തി വിമർശനം കേൾക്കേണ്ടി വന്ന താരങ്ങളാണ് സായ് കുമാറും, ബിന്ദു പണിക്കരും. 2019 ഏപ്രിൽ 10 ആയിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്. ഇപ്പോഴിത വ്യക്തി ജീവിതത്തിൽ കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബിന്ദു പണിക്കർ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

  ബിജു ഏട്ടൻ മരിച്ചിട്ട് ഏഴ് മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈ കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട ഇവസ്ഥയിൽ നിൽക്കുമ്പോഴാണ്, അമേരിക്കയിൽ സായ് ഏട്ടന്റെ നേതൃത്വത്തിലുളള ഷോയിലേയ്ക്ക് തനി‌ക്ക് ക്ഷണം ലഭിക്കുന്നത്. എന്റെ ചേട്ടനാണ് തന്നെ നിർബന്ധിച്ച് ആ ഷോയ്ക്ക് പറഞ്ഞു വിടുന്നത്. ഷേയ്ക്കിടയിൽ താനും സായ് ഏട്ടനും ഒരേ തരത്തിലുള്ള കോസ്റ്റ്യൂമിട്ടതൊക്കെ വലിയ പ്രശ്നമായിരുന്നു. ഷോ കഴിഞ്ഞ് തിരിച്ച് നാട്ടിൽ എത്തിയപ്പോഴാണ് പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് അറിഞ്ഞത്. ഒരുപോലെയുളള വസ്ത്രം ധരിച്ചതൊക്കെ വലിയ പ്രശ്നമായി മാറുകയായിരുന്നു.

  പിന്നീട് വർഷങ്ങൾക്ക് ശേഷം സായിയേട്ടന്റെ ചേച്ചിയും ഭർത്താവും എന്റെ വീട്ടിൽ വന്ന് സംസാരിക്കുകയായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതം ഇല്ലെന്ന് താൻ അവരോട് പറയുകയും ചെയ്തു. അവർക്ക് അത് സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടും ഒരു വിവാഹത്തിലേയ്ക്ക് കാര്യങ്ങൾ എത്തിയത്. സായ് ഏട്ടൻ ഒരിക്കൽ പോലും തന്റേ അനുജത്തിയാണ് ബിന്ദു എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല- ബിന്ദു പണിക്കർ പറഞ്ഞു.

  മുസ്ലീം ആയതിന്റെ പേരിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു! വെളിപ്പെടുത്തി കമൽ

  വളരെ യാദൃഛികമായിട്ടാണ് തങ്ങൾ ഇരുവരും ഒരിടത്ത് താമസിക്കാൻ എത്തിയത്. അബാദിന്റെ ഫ്ലാറ്റിനെ കുറിച്ച് അന്വേഷിച്ചു ചെന്നപ്പോഴാണ് ഫ്ലാറ്റിനായി ബിന്ദുവും അവിടെ എത്തിയത് -സായ് കുമാർ പറഞ്ഞു. സംസാരിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ഓഫീസിലെ പയ്യന്റെ ചോദ്യം. രണ്ടു പേർക്കും കൂടി ഒരു അഡ്രസ് അല്ലേ വേണ്ടത്. അല്ല അനിയാ... ഒന്നാകുമ്പോൾ പറയാം എന്ന് പറഞ്ഞ് ഞാനും കാര്യങ്ങൾ തമാശയാക്കുകയായിരുന്നു- സായ് കുമാർ കൂട്ടിച്ചേർത്തു.

  ബിന്ദുവിന് നാലാം നിലയിലും എനിയ്ക്ക മൂന്നാം നിലയിലുമാണ് ഫ്ലാറ്റ് ലഭിച്ചത്. യാദൃശ്ചികമായി വന്ന ബിന്ദുവിനെയാണ് എല്ലാവരും കൂടി പറഞ്ഞ് ഇങ്ങനെയാക്കിയത്. 2009 ൽ ആരംഭിച്ച വിവാഹ മോചനം അവസാനിപ്പിച്ചത് 2017 ൽ ആയിരുന്നു. അതിന് ശേഷമാണ് തങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങുന്നത്.

  Read more about: bindu panicker
  English summary
  Bindu Panicker says about sai kumar controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X