ഇന്ദുമതി ആയി വീണ്ടും ചിരിപ്പിച്ച് ബിന്ദു പണിക്കര്‍, ഒപ്പം കൂടി സായി കുമാറും കല്യാണിയും, വീഡിയോ വൈറല്‍

By Midhun Raj

ഹാസ്യ റോളുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരങ്ങളില്‍ ഒരാളാണ് നടി ബിന്ദു പണിക്കര്‍. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം പോലുളള സിനിമകളിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ഈ ചിത്രത്തിലെ ഇന്ദുമതി എന്ന കഥാപാത്രം ബിന്ദു പണിക്കരുടെതായി പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന റോളാണ്. 1998ല്‍ രാജസേനന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ ജഗതി ശ്രീകുമാറിന്‌റെ നായികയായാണ് നടി അഭിനയിച്ചത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും സിനിമയും അതിലെ കഥാപാത്രങ്ങളും എല്ലാവരുടെയും പ്രിയപ്പെട്ടവയാണ്.

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്, കാണാം,

ടെലിവിഷന്‍ ചാനലുകളില്‍ എല്ലാം വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കാറുളളത്. ഡബ്‌സ്മാഷ്, ടിക്ക് ടോക്ക് വീഡിയോകളിലൂടെയും ഈ കഥാപാത്രങ്ങളെ അനുകരിച്ച് പലരും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ഇന്‍സ്റ്റ റീല്‍സിലും സിനിമയില്‍ ബിന്ദു

ഇപ്പോള്‍ ഇന്‍സ്റ്റ റീല്‍സിലും സിനിമയില്‍ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച ഇന്ദുമതിയെ അനുകരിച്ച് ആളുകള്‍ എത്താറുണ്ട്. അതേസമയം ഇന്ദുമതിയായി വീണ്ടും ബിന്ദു പണിക്കര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇത്തവണ മകള്‍ കല്യാണി പങ്കുവെച്ച റീല്‍സിലാണ് ബിന്ദു പണിക്കര്‍ കുടുംബത്തിനൊപ്പം ഇന്ദുമതിയായി വീണ്ടും എത്തുന്നത്. ഇന്ദുമതി ഇപ്പോഴും ചെറുപ്പമാണ് എന്ന ക്യാപ്ഷനിലാണ് കല്യാണി അച്ഛനും അമ്മയ്ക്കുമൊപ്പമുളള പുതിയ റീല്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ദുമതിയായി ഇത്തവണയും

ഇന്ദുമതിയായി ഇത്തവണയും എല്ലാവരെയും ചിരിപ്പിക്കുന്നുണ്ട് ബിന്ദു പണിക്കര്‍. ഒപ്പം സായികുമാറും കല്യാണിയും വീഡിയോയില്‍ തിളങ്ങുന്നുണ്ട്. താരകുടുംബത്തിന്‌റെ പുതിയ വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. മുന്‍പ് ടിക്ക് ടോക്ക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരപുത്രിയാണ് കല്യാണി.

ടിക്ക് ടോക്ക് പോയതോടെ

ടിക്ക് ടോക്ക് പോയതോടെ ഡാന്‍സ് വീഡിയോകളും മറ്റുമായി കല്യാണി ഇന്‍സ്റ്റഗ്രാമിലും ആക്ടീവായിരുന്നു. ഇടയ്ക്ക് കൂട്ടുകാരികള്‍ക്കൊപ്പമുളള നൃത്ത വീഡിയോകളും പങ്കുവെച്ചിരുന്നു താരം. മുന്‍പ് മഞ്ജു വാര്യര്‍ കോളേജിലെത്തിയ സമയത്ത് നടിക്കൊപ്പം കല്യാണി കളിച്ച ഡാന്‍സ് വലിയ രീതിയില്‍ തരംഗമായിരുന്നു. കല്യാണിക്കും കൂട്ടുകാരികള്‍ക്കുമൊപ്പമായിരുന്നു അന്ന് മഞ്ജു ചുവടുവെച്ചത്. അതേസമയം സിനിമയില്‍ ഇപ്പോഴും സജീവമാണ് സായികുമാറും ബിന്ദു പണിക്കരും.

മോഹന്‍ലാലിന്‌റെ ദൃശ്യം 2വില്‍

മോഹന്‍ലാലിന്‌റെ ദൃശ്യം 2വില്‍ ഒരു പ്രധാന റോളില്‍ സായി കുമാറും അഭിനയിച്ചിരുന്നു. സിനിമയുടെ നിര്‍ണായകമായ രംഗങ്ങളിലെല്ലാം സായികുമാറിന്‌റെ സാന്നിദ്ധ്യമുണ്ടായിരുന്നു. മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് സായികുമാര്‍. അതേസമയം സഹനടിയായും ഹാസ്യ റോളുകളിലുമാണ് ബിന്ദു പണിക്കര്‍ തിളങ്ങിയത്. സൂത്രധാരനിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു. 2009ലാണ് ബിന്ദു പണിക്കറും സായി കുമാറും വിവാഹിതരായത്. ഇവരുടെ കുടുംബ ചിത്രങ്ങളെല്ലാം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മകളാണ് താരകുടുംബത്തിന്‌റെ വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്‌.

Recommended Video

Saikumar About His Better Half Bindu Panicker | FilmiBeat Malayalam

വീഡിയോ

More from Filmibeat

Read more about: bindu panicker saikumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X