മീനാക്ഷി ദിലീപിനൊപ്പം സ്കിറ്റില്‍ അഭിനയിച്ച കല്യാണി! പൃഥ്വിരാജിനെ കണ്ടാല്‍ ആദ്യം ചോദിക്കുന്നത് ഇതാണ്

ബിഗ് സ്‌ക്രീനിലേക്ക് വരാനുള്ള പാഷനില്ലെന്നായിരുന്നു കല്യാണി പറഞ്ഞത്. സായ് കുമാറിനും ബിന്ദു പണിക്കരിനും പിന്നാലെയായി മകളും എത്തുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അച്ഛനും അമ്മയും തിരക്കഥ കൊണ്ടുവരുമെന്ന് തോന്നുന്നില്ല. എന്‍രെ പള്‍സ് എന്താണെന്ന് അവര്‍ക്കറിയാം. ഇപ്പോള്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. അഭിനയിക്കാനാവുമെന്നുള്ള ആത്മവിശ്വാസമൊന്നും ഇല്ല.

അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു കല്യാണി വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു മീനാക്ഷി ദിലീപിനൊപ്പമുള്ള സ്കിറ്റിനെക്കുറിച്ച് അവതാരക ചോദിച്ചത്. ഇടയ്ക്ക് ഡബ്സ്മാഷ് വീഡിയോയുമായി മീനാക്ഷി എത്തിയിരുന്നു. കല്യാണി പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മീനാക്ഷി ദിലീപിനൊപ്പം

മീനാക്ഷി ദിലീപിനൊപ്പം

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പോലും താനൊരു നാടകത്തില്‍പ്പോലും അഭിനയിച്ചിട്ടില്ലെന്നുമായിരുന്നു കല്യാണി പറഞ്ഞത്. ദിലീപേട്ടന്റെ മോളുടെ കൂടെ പണ്ടൊരു നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലോഹിതദാസ് സാറിന്റെ മകനുമൊക്കെയുള്ള നാടകമായിരുന്നു അത്. ചെറുപ്പത്തില്‍ സ്‌കിറ്റിലൊക്കെ അഭിനയിച്ച് കാണും. ഞാനായിട്ടൊരു നാടകത്തില്‍ പോലും ജോയിന്‍ ചെയ്തിട്ടില്ലെന്നും കല്യാണി പറയുന്നു.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
പൃഥ്വിരാജിനെക്കുറിച്ച്

പൃഥ്വിരാജിനെക്കുറിച്ച്

സുഹൃത്തുക്കളുമായി ഒരുപാട് പ്ലാനൊക്കെയുണ്ടായിരുന്നു. എല്ലാം ചീറ്റിപ്പോയി. മൂന്നാം വര്‍ഷക്കാരുടെ പ്ലാനിംഗൊക്കെയായിരുന്നു. എല്ലാവരുമായും പെട്ടെന്ന് കൂട്ടാവുന്ന ആളാണ് താന്‍. ആ സ്വഭാവം മാറ്റണമെന്ന് ആഗ്രഹമുണ്ട്. അതിനൊരു ലിമിറ്റ് വെക്കണമെന്നാഗ്രഹമുണ്ട്. പൃഥ്വിരാജിനോടുള്ള ഇഷ്ടത്തെക്കുറിച്ചും താരപുത്രി തുറന്നുപറഞ്ഞിരുന്നു. ഒരുദിവസം ഒരു സെലിബ്രിറ്റിയായി ജീവിക്കാന്‍ അവസരം കിട്ടിയാല്‍ അതാരാവുമെന്ന് ചോദിച്ചപ്പോള്‍ പൃഥ്വിരാജിനെക്കുറിച്ചായിരുന്നു കല്യാണി പറഞ്ഞത്. ഡൈ ഹാര്‍ഡ് ഫാന്‍ എന്താണെന്നൊക്കെ മനസ്സിലാക്കിയത് അപ്പോഴാണ്. അത്രയും ഇഷ്ടമാണ്.

എന്ത് ചോദ്യമാണ്

എന്ത് ചോദ്യമാണ്

ലിഫ്റ്റില്‍ സ്റ്റക്കായി പൃഥ്വിരാജിനെ കണ്ടാല്‍ എന്ത് ചോദിക്കുമെന്നുള്ള ചോദ്യവും കല്യാണിയോട് ചോദിച്ചിരുന്നു. ചേട്ടാ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെയെന്നായിരിക്കും താന്‍ അദ്ദേഹത്തോട് ചോദിക്കുകയെന്നുള്ള മറുപടിയായിരുന്നു കല്യാണി നല്‍കിയത്. പൃഥ്വിരാജിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് നേരത്തെ അഹാന കൃഷ്ണയും എത്തിയിരുന്നു. പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹം ലഭിച്ചപ്പോള്‍ ഏറെ സന്തോഷമായിരുന്നു അഹാനയ്ക്ക്. പതിനെട്ടാംപടിയിലായിരുന്നു ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചത്.

മോഹന്‍ലാലിനൊപ്പം

മോഹന്‍ലാലിനൊപ്പം

എന്നെങ്കിലും സിനിമയിലേക്ക് വരികയാണെങ്കില്‍ ആര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ പേരായിരുന്നു കല്യാണി പറഞ്ഞത്. ലാലേട്ടനെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട്. ഹാപ്പിലി സിംഗിളാണ് താനെന്നും കല്യാണി പറഞ്ഞിരുന്നു. ഈ ചോദ്യം താന്‍ പ്രതീക്ഷിച്ചതാണെന്നും കല്യാണി പറഞ്ഞിരുന്നു.

യൂസഫലി സാറിനെ

യൂസഫലി സാറിനെ

ഹിപ്‌നോട്ടൈസ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ യൂസഫലി സാറിനെയായിരിക്കും താന്‍ തിരഞ്ഞെടുക്കുന്നത്. അദ്ദേഹത്തോട് 2 കോടി ചോദിക്കും. മനസ്സില്‍ ഇപ്പോള്‍ അതാണ് വന്നത്. ഇന്‍സ്റ്റഗ്രാമിലെ പ്രൊഫൈല്‍ താന്‍ തന്നെയാണ് മാനേജ് ചെയ്യുന്നതെന്നും കല്യാണി പറയുന്നു. കല്യാണിയുടെ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ താരവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X