'സമൂഹ ഗാനം വരെ ഞാന്‍ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്'! കല്യാണിക്കൊപ്പം ടിക്ക് ടോക്കുമായി ബിന്ദു പണിക്കര്‍
മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് ബിന്ദു പണിക്കര്‍. സഹനടിയായുളള വേഷങ്ങളിലൂടെയാണ് ബിന്ദു പണിക്കര്‍ മോളിവുഡില്‍ തിളങ്ങിയത്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ തന്റെ കരിയറില്‍ നടി ചെയ്തിരുന്നു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം പോലുളള ബിന്ദു പണിക്കരുടെ സിനിമകള്‍ ഇന്നും പ്രേക്ഷകമനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. ഇന്ദുമതി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടി തിളങ്ങിയിരുന്നത്.
ഹിറ്റ് ചിത്രത്തിലെ നടിയുടെ ഡയലോഗുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. പുതിയ തലമുറയില്‍ ഉളളവരടക്കം ബിന്ദു പണിക്കരെ അനുകരിച്ച് ഡബ്‌സമാഷ് വീഡിയോകള്‍ ചെയ്യാറുണ്ട്. ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയും എല്ലാവര്‍ക്കും സുപരിചിതയാണ്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് താരപുത്രി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്.

കല്യാണിയുടെതായി വരാറുളള മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ബിന്ദു പണിക്കരുടെ ഡയലോഗുകള്‍ അനുകരിച്ചും കല്യാണി വീഡിയോകള്‍ ചെയ്യാറുണ്ട്. അമ്മയെ പോലെ മകള്‍ക്കും ഭാവിയുണ്ടെന്നാണ് കല്യാണിയുടെ വീഡിയോ കണ്ട് പലരും അഭിപ്രായപ്പെടാറുളളത്,. എന്നാല്‍ അഭിനയത്തിലേക്ക് ഇപ്പോഴില്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നുമാണ് മുന്‍പ് കല്യാണി പറഞ്ഞത്.

ടിക്ക് ടോക്കില്‍ മാത്രമല്ല നൃത്തത്തിലും തനിക്ക് കഴിവുണ്ടെന്ന് മുന്‍പ് കല്യാണി തെളിയിച്ചിരുന്നു. മുന്‍പ് കോളേജില്‍ വെച്ചുളള ഡാന്‍സ് വീഡിയോയും താരപുത്രിയുടെതായി വൈറലായിരുന്നു. മുന്‍പ് മഞ്ജു വാര്യര്‍ കോളേജില്‍ വന്ന സമയത്തും കല്യാണി ഒപ്പം ചേര്‍ന്ന് ഡാന്‍സ് കളിച്ചിരുന്നു. ബിന്ദു പണിക്കര്‍ക്ക് പുറമെ സായി കുമാറിനൊപ്പവും വീഡിയോ ചെയ്ത് കല്യാണി എത്താറുണ്ട്.

ലോക് ഡൗണ്‍ സമയത്ത് കല്യാണിയുടെതായി വന്ന പുതിയ ടിക്ക് ടോക്ക് വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ ബിന്ദു പണിക്കര്‍ക്കൊപ്പമാണ് കല്യാണി എത്തിയിരിക്കുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും അനുകരിച്ചത്. സിനിമയില്‍ ബിന്ദു പണിക്കരും നഗ്മയും ഉള്‍പ്പെടുന്ന ഒരു രംഗമായിരുന്നു ഇത്.

കല്യാണിയുടെ വീഡിയോയ്ക്ക് ലൈക്കും കമന്റുകളുമായി നിരവധി പേര്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരപുത്രിയാണ് കല്യാണി. മുന്‍പ് അമ്മയുടെ സിനിമകളില്‍ തന്റെ ഇഷ്ട ചിത്രം ജോക്കറാണെന്ന് കല്യാണി പറഞ്ഞിരുന്നു. കല്യാണിയുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അതേസമയം ബിന്ദു പണിക്കരും സായി കുമാറും സിനിമകളില്‍ സജീവമാണ്. സഹനടനായും വില്ലന്‍ വേഷങ്ങളിലും സായി കുമാര്‍ സിനിമകളില്‍ എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറില്‍ പ്രധാന വേഷത്തില്‍ നടനും എത്തിയിരുന്നു. മാര്‍ഗ്ഗംകളി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ബിന്ദു പണിക്കര്‍ കഴിഞ്ഞ വര്‍ഷം എത്തിയത്.


Click it and Unblock the Notifications