ശ്രീകൃഷ്ണപുരത്തെ ഇന്ദുമതിയായി വീണ്ടും ബിന്ദു പണിക്കര്‍! വൈറലായി ടിക്ക് ടോക്ക് വീഡിയോ! കാണൂ
സഹനടിയായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ബിന്ദു പണിക്കര്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. മലയാളത്തില്‍ ഇപ്പോഴും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി. ബിന്ദു പണിക്കരുടെതായി പുറത്തിറങ്ങിയ പുതിയ ടിക്ക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഭര്‍ത്താവ് സായികുമാറുമായി ചേര്‍ന്നെടുത്ത ഒരു വീഡിയോ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രത്തിലെ ഡയലോഗുകള്‍ വീണ്ടും ആവര്‍ത്തിച്ചാണ് ഇരുവരും എത്തിയത്. ജഗതി ശ്രീകുമാറും ബിന്ദു പണിക്കരും ഉള്‍പ്പെട്ട ഒരു സീനായിരുന്നു ഇത്. ബിന്ദു പണിക്കരുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമകളിലൊന്നായിരുന്നു ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം.

സീരിയസ് റോളുകള്‍ക്കൊപ്പം ഹാസ്യ കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് നടി തെളിയിച്ചു. മകള്‍ കല്യാണിയുടെ ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയായിരുന്നു ബിന്ദു പണിക്കരുടെയും സായി കുമാറിന്റെയും പ്രകടനം. നേരത്തെ കല്യാണിയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അമ്മയുടെ പഴയ ഡയലോഗുകള്‍ക്കൊത്ത് അഭിനയിച്ചുകൊണ്ടായിരുന്നു മകളും എത്തിയിരുന്നത്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











