»   » എന്റെ ജീവിതം ബിന്ദു പണിക്കര്‍ തകര്‍ത്തു: സായ്കുമാറിന്റെ ആദ്യഭാര്യ

എന്റെ ജീവിതം ബിന്ദു പണിക്കര്‍ തകര്‍ത്തു: സായ്കുമാറിന്റെ ആദ്യഭാര്യ

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസമാണ് നടന്‍ സായ്കുമാറിന്റെയും ആദ്യഭാര്യ പ്രസന്നകുമാരിയുടെയും വിവാഹ മോചന ഹര്‍ജി കൊല്ലം കുടുംബ കോടതി തള്ളിയത്. ഭാര്യയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് സായ്കുമാറാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയതോടെ പ്രസന്നകുമാറിയുടെ വാദങ്ങള്‍ക്ക് ശക്തിയേറുന്നു.

Also Read: സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കോടതി തള്ളി

ബിന്ദു പണിക്കറുമായുള്ള അടുപ്പമാണ് തന്റെ കുടുംബ ബന്ധം തകര്‍ത്തതെന്ന് പ്രസന്ന കുമാരി ആരോപിയ്ക്കുന്നു. കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാറിന് തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിയില്‍ പറഞ്ഞു.

പ്രണയ വിവാഹം

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനായ സായ്കുമാര്‍ നാടകവേദിയില്‍ വച്ച് പ്രണയിച്ചാണ് പ്രസന്ന കുമാരിയെ വിവാഹം ചെയ്തത്. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര്‍ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.

സായ്കുമാര്‍ വിവാഹമോചനം ആവശ്യപ്പെട്ടു

കൊച്ചിയില്‍ ബിന്ദു പണിക്കര്‍ക്കൊപ്പമാണ് സായ്കുമാര്‍ ഏറെക്കാലമായി താമസിക്കുന്നത്. തുടര്‍ന്നാണ് പ്രസന്നകുമാരിയില്‍ നിന്നും വിവാഹമോചനത്തിനായി ഹര്‍ജിയുമായി സായികുമാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളുകയായിരുന്നു

സായ്കുമാറിന്റെ വാദം

പ്രസന്നകുമാരിയ്ക്ക് തന്നെക്കാള്‍ ആറ് വയസ്സ് കൂടുതലാണെന്നും വിവാഹ ശേഷമാണ് താനിക്കാര്യം അറിയുന്നതെന്നുമാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യയ്‌ക്കെതിരെ സായ്കുമാര്‍ മുന്നോട്ട് വച്ച വാദം

ഭാര്യയും ബന്ധുക്കളും പ്രശ്‌നക്കാര്‍

സിനിമാ നടനായശേഷം ഭാര്യയും ബന്ധുക്കളും ഷൂട്ടിങ് ലൊക്കേഷനുകളിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. തന്റെ സമ്പാദ്യങ്ങളൊക്കെ ഭാര്യ സ്വന്തം പേരിലാക്കിയെന്നും സായ് ആരോപിച്ചു.

പരസ്ത്രീബന്ധം ആരോപിച്ചു

2008 ല്‍ എറണാകുളത്ത് ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഭാര്യയുടെ ബന്ധുക്കള്‍ തന്നില്‍ പരസ്ത്രീബന്ധം ആരോപിച്ചെന്നും ഇതിന്റെ പേരില്‍ അപമാനിച്ചുവെന്നും സായ്കുമാര്‍ പറയുന്നു.

ദുര്‍മന്ത്രവാദം

തന്റെ ദുര്‍മരണത്തിനായി വീട്ടില്‍ ഭാര്യ ദുര്‍മന്ത്രവാദം നടത്തിച്ചുവെന്നുമായിരുന്നു സായ്കുമാറിന്റെ മറ്റൊരു ആരോപണം.

അല്ല, ബിന്ദു പണിക്കറാണ് കാരണം

ഇതൊന്നുമല്ല ബിന്ദു പണിക്കറുമായി അടുത്ത ശേഷമാണ് ഭര്‍ത്താവ് തന്നെ അകറ്റിയതെന്ന് പ്രസന്നകുമാരി പറയുന്നു. കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാറിന് തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിടതിയില്‍ പറഞ്ഞു.

ഏക മകള്‍ വൈഷണവി

വൈഷ്ണവി എന്ന ഏക മകളാണ് ദമ്പതികള്‍ക്കുള്ളത്. സായ്കുമാര്‍ പിരിഞ്ഞ ശേഷം മകള്‍ അമ്മയ്‌ക്കൊപ്പമാണ്. എന്നാല്‍ കടുത്ത മാനസിക സമ്മദര്‍ദ്ദവും സാമ്പത്തിക പ്രശ്‌നവും കാരണം മകളുടെ പഠനം പാതിയില്‍ നിര്‍ത്തേണ്ടി വന്ന അവസ്ഥയുമുണ്ടായിരുന്നു.

English summary
Bindu Panikkar override my family life says Saikumar's first wife Prasannakumari

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam