For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ പോവുകയാണെന്നാണ് ചേച്ചി പറഞ്ഞത്; എന്നെ കണ്ടിട്ട് മനസിലായി, മോളി കണ്ണമാലി ഗുരുതരാവസ്ഥയിലെന്ന് ബിനീഷ്

  |

  ചാളമേരി എന്ന കഥാപാത്രത്തിലൂടെ മലയാള ടെലിവിഷനിലും പിന്നീട് സിനിമയിലുമൊക്കെ ശ്രദ്ധേയായി മാറിയ നടിയാണ് മോളി കണ്ണമാലി. സൗന്ദര്യമോ പ്രായമോ ഒന്നും അഭിനയത്തിന് തടസ്സമല്ലെന്ന് മോളി തെളിയിച്ചിരുന്നു. സിനിമാ നടിയായെങ്കിലും മോശം ജീവിതസാഹചര്യമായിരുന്നു നടിയുടെ ജീവിതത്തെ ബാധിച്ചത്.

  Also Read: ബിഗ് ബോസിലേക്ക് അവള്‍ വന്നാല്‍ ഒളിച്ചിരിക്കും; നടി വനിതയോടുള്ള പേടി പങ്കുവെച്ച് ഫൈനലിലെത്തിയ മത്സരാര്‍ഥികള്‍

  നിലവില്‍ അസുഖബാധിതയായി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് മോളി. സിനിമാ താരങ്ങളടക്കം പലരും മോളി കണ്ണമാലിയ്ക്ക് പ്രാര്‍ഥനയുമായി രംഗത്ത് വന്നിരുന്നു. കൂട്ടത്തില്‍ നടന്‍ ബിനീഷ് ബാസ്റ്റിനും എത്തിയിരിക്കുകയാണ്. നടിയെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രേക്ഷകരോട് ബിനീഷ് സംസാരിച്ചത്.

  നിലവില്‍ മോളിയുടെ അവസ്ഥ എന്താണെന്ന് പറഞ്ഞ നടന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് പ്രത്യേകം അഭ്യര്‍ഥിച്ചിരിക്കുകയാണ്. ഐസിയുവില്‍ ആണെന്ന് മാത്രമേ എല്ലാവരും അറിഞ്ഞിട്ടുള്ളുവെന്നും എന്നാല്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്ന് പോവുന്നതെന്നും ബിനീഷ് ബാസ്റ്റിന്‍ പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യങ്ങളൊക്കെ സൂചിപ്പിച്ചത്.

  'മോളി ചേച്ചി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. ചേച്ചി ഐസിയുവില്‍ തന്നെയാണ്. ഇത്രയും ദിവസമായിട്ട് വരാന്‍ പറ്റിയില്ല. ഇന്നാണ് വരാന്‍ കഴിഞ്ഞത്. എല്ലാവരും വന്നാല്‍ ചേച്ചിയെ കാണിക്കുകയൊന്നുമില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ശ്വാസകോശത്തിന്റെ പ്രശ്നങ്ങളുമൊക്കെ ഉണ്ടെന്നാണ് പരിചരിക്കുന്ന നഴ്‌സിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്. നല്ല രീതിയിലുള്ള ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ അവസ്ഥ വളരെ മോശമാണ്.

  എന്നെ കണ്ടപ്പോള്‍ ചേച്ചിക്ക് മനസിലായി. സംസാരിക്കാനൊന്നും പറ്റാത്ത അവസ്ഥയാണ്. ട്യൂബ് വഴിയാണ് ഫുഡ് കൊടുക്കുന്നത്. നമുക്ക് കാണുമ്പോള്‍ തന്നെ ഭയങ്കരമായി സങ്കടം വരും. ഇങ്ങനെയൊരു അവസ്ഥയില്‍ മോളി ചേച്ചിയെ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ച് കളിച്ച് തമാശയായിട്ടേ ചേച്ചി സംസാരിക്കൂ. എന്റെ നാട്ടുകാരിയാണ് ചേച്ചി. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ 2 കിലോ മീറ്റര്‍ വ്യത്യാസത്തിലാണെന്നും ബിനീഷ് പറയുന്നു.

  ഈ അവസ്ഥയില്‍ എല്ലാവരും ചേച്ചിയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളു. ഏത് ആശുപത്രിയില്‍ കൊണ്ട് പോയാലും കൊടുക്കുന്ന ചികിത്സ തന്നെയാണ് ഇവിടെയും കൊടുക്കുന്നത്. ഓപ്പറേഷനൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.

  ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റില്ലെന്ന് നേരത്തെ ചേച്ചി എന്നോടും പറഞ്ഞിട്ടുണ്ട്. മുന്‍പ് മമ്മൂക്ക ചേച്ചിയുടെ ചികിത്സ ചെലവ് ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നു. ഓപ്പറേഷനൊന്നും പറ്റൂലെന്ന് അന്ന് ചേച്ചി പറഞ്ഞു. ചേച്ചിയുടെ കൂടെ ഞാന്‍ ചെയ്ത വീഡിയോ മമ്മൂക്ക കണ്ടു. അങ്ങനെയാണ് അദ്ദേഹം സഹായിക്കാനായി വന്നത്.

  ലങ്സില്‍ കഫക്കെട്ടുണ്ട്. ശ്വാസം എടുക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. പ്രായത്തിന്റേതായ പ്രശ്‌നങ്ങളുമുണ്ട്. വല്ലാത്ത മോശമായൊരു അവസ്ഥയിലൂടെയാണ് ചേച്ചി കടന്ന് പോകുന്നത്. എല്ലാവരും പ്രാര്‍ഥിക്കണമെന്നേ എനിക്ക് പറയാനുള്ളൂ. മക്കളൊക്കെ പൈസയുടെ ആവശ്യത്തിനും മറ്റുമായി പോയിരിക്കുകയാണ്. നല്ല സാമ്പത്തികം വേണ്ടി വരുന്ന ആശുപത്രിയാണ്.

  മോളി ചേച്ചി ഐസിയുവില്‍ ആണെന്ന് മാത്രമേ എല്ലാവര്‍ക്കും അറിയൂ. ഞാന്‍ നേരില്‍ പോയി കണ്ടതാണ്. കണ്ടപ്പോള്‍ ചേച്ചിക്ക് എന്നെ മനസിലായി. എന്തൊക്കെയോ പറയുന്നുണ്ട്. ഞാന്‍ പോയി എന്നാണ് പറഞ്ഞതെന്നാണ് സിസ്റ്റര്‍മാര്‍ പറഞ്ഞത്. അങ്ങനെയല്ല, എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നതായിട്ടും', ബിനീഷ് ബാസ്റ്റിന്‍ പറയുന്നു.

  Read more about: actress നടി
  English summary
  Bineesh Bastin Opens Up About Actress Molly Kannamaly's Health Condition Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X