Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
വിവാദങ്ങള്‍ അവസാനിച്ചു! ബിനീഷ് ബാസ്റ്റിന് ഇനി നായകന്! പുതിയ സിനിമ ഉടന്‍
സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് അപമാനിച്ചു എന്ന വിവാദത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന നടനാണ് ബിനീഷ് ബാസ്റ്റിന്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോളേജ് ഡേയ്ക്കിടെ ബിനീഷിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് സംവിധായകന് വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് താന്‍ ആദ്യമായി ഒരു ചടങ്ങില്‍ അധിക്ഷേപിക്കപ്പെട്ടു എന്നു പറഞ്ഞുകൊണ്ടുളള ബിനീഷിന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് സംവിധായകനെ വിമര്‍ശിച്ചും കളിയാക്കിയും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

ഇരുവരും തമ്മിലുളള പ്രശ്നം സമവായ ചര്‍ച്ചയിലൂടെ ഫെഫ്കയാണ് പരിഹരിച്ചത്. ഇപ്പോഴിതാ ആ വിവാദം നടന് അനുഗ്രഹമായി മാറിയിരിക്കുകയാണ്. കൈനിറയെ ചിത്രങ്ങളാണ് നടനെ തേടിയെത്തിയിരിക്കുന്നത്. ബിനീഷ് നായകനാവുന്ന പുതിയൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദ ക്രിയേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ് പറയുന്നത്. പുതുമുഖ സംവിധായകന് സാബു അന്തിക്കായി ആണ് ചിത്രമൊരുക്കുന്നത്. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അറിയുന്നു.
ജാതീയ പ്രശ്നമല്ല,ജാഗ്രതകുറവെന്ന് ഫെഫ്ക! അനില്‍ രാധാകൃഷ്ണന് ബിനീഷ് ബാസ്റ്റിന് പ്രശ്നം പരിഹരിച്ചു
കൂടാതെ പ്രശസ്ത സംവിധായകന് ബോബന് സാമുവല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും ബിനീഷ് ബാസ്റ്റിന് അവസരം ലഭിച്ചതായി അറിയുന്നു. അതോടൊപ്പം തന്നെ നടി അഞ്ജലി നായര്‍ നിര്‍മ്മിക്കുന്ന മൈതാനം എന്ന ചിത്രത്തിലും ബിനീഷിന് അവസരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയുന്നു. നേരത്തെ സംഭവത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് അനില്‍ രാധാകൃഷ്ണ മേനോന് ഒരു റോള്‍ ബിനീഷിന് വാഗ്ദാനം ചെയ്തെങ്കിലും നടന് നിരസിക്കുകയായിരുന്നു. തന്നെ നായകനാക്കിയാലും ആ ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണ് നടന് പറഞ്ഞത്.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി