സിനിമയേക്കാള്‍താത്പര്യം രാഷ്ട്രീയം:ബിനീഷ് കോടിയേരി

By Soorya Chandran

സത്യത്തില്‍ ആരാണ് ഈ ബിനീഷ് കോടിയേരി എന്ന് പലരും ചോദിക്കാറുണ്ട്. എന്തെങ്കിലും വിവാദമുണ്ടായാല്‍ അതിന്റെ ഒടുവില്‍ എഴുതി ചേര്‍ക്കുന്ന ഒരു പേരായിരുന്നു ബിനീഷിന്റേത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി വരികയാണ്.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് ഇപ്പോള്‍ ഒരു സിനിമ താരമായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ സിനിമയും രാഷ്ട്രീയവും ചേര്‍ത്ത് വച്ചാല്‍ കൂടുതല്‍ താത്പര്യം രാഷ്ട്രീയത്തോടാണെന്നേ ബിനീഷ് പറയൂ.

മാന്‍ ഓഫ് ദ മാച്ച് എന്ന ജോഷി മാത്യുവിന്റെ സിനിമയായിരുന്നു കന്നി ചിത്രം. പിന്നെ ഫൈവ് ഫിംഗേഴ്‌സില്‍ അഞ്ച് നായകരില്‍ ഒരാള്‍. സിനിമാഭിനയം ഉണ്ടെങ്കിലും ഗള്‍ഫില്‍ നല്ല ജോലിയും ഉണ്ട് ബിനീഷിന്. ബിനീഷ് കോടിയേരി എന്ന രാഷ്ട്രീയ-സിനിമാക്കാരന്റെ വിശേഷങ്ങളറിയാം.

പാര്‍ട്ടി കുടുംബം, പാര്‍ട്ടിക്കാരന്‍

സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമെന്ന് ബിനീഷ്


സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനീഷ് കോടിയേരി. സിനിമ നടനാണെങ്കിലും കൂടുതല്‍ താത്പര്യം രാഷ്ട്രീയത്തിനോടാണത്രെ.

നാടകത്തില്‍ നിന്ന് സിനിമയിലേക്ക്

സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമെന്ന് ബിനീഷ്

ഒരു നാടക പ്രേമിയായിരുന്നു ബിനീഷ്. നടനും. ഒരു നാടക വേദിയില്‍ നിന്നാണ് ആദ്യ സിനിമയിലേക്കുള്ള ക്ഷണം ലഭിച്ചത്.

മാന്‍ ഓഫ് ദ മാച്ച്

സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമെന്ന് ബിനീഷ്

ജോഷ് മാത്യു സംവിധാനം ചെയ്ത മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു ആദ്യ സിനിമ.

റെക്കമന്റേഷനില്ല

സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമെന്ന് ബിനീഷ്

അച്ഛന്‍ മന്ത്രിയും വലിയ നേതാവും ഒക്കെ ആയിരുന്നെങ്കിലും ഒരു തരത്തിലും ഉള്ള ശുപാര്‍ശകള്‍ സിനിമയുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ബിനീഷ് ഉറപ്പിച്ച് പറയും. സിനിമയില്‍ അവസരം ലഭിച്ചതിന് ശേഷമാണത്രെ വീട്ടില്‍ വിവരം തന്നെ പറഞ്ഞത്.

നല്ല ബന്ധങ്ങള്‍ പക്ഷേ വേഷമില്ല

സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമെന്ന് ബിനീഷ്

സിനിമാ രംഗത്തെ പ്രമുഖരുമായി നല്ല ബന്ധമാണ് ബിനീഷിനുള്ളത്. എന്നാല്‍ അതിനനുസരിച്ച് മികച്ച വേഷങ്ങള്‍ ഇതുവരെ തേടിയെത്തിയിട്ടില്ല. ആരോടും അവസരങ്ങള്‍ ആവശ്യപ്പെടാത്തതുകൊണ്ടായിരിക്കും ഇതെന്നാണ് ബിനീഷിന്റെ വിശ്വാസം.

വില്ലനാവണ്ട

സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമെന്ന് ബിനീഷ്

പലപ്പോഴും വില്ലന്‍ വേഷങ്ങളാണ് ബിനീഷിനെ തേടിയെത്താറുള്ളത്. വില്ലന്‍ കഥാപാത്രങ്ങളോട് ഇപ്പോള്‍ അത്രക്ക് താത്പര്യമില്ലെന്നാണ് ബിനീഷ് പറയുന്നത്.

ജോലിയിലും സിനിമ

സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമെന്ന് ബിനീഷ്

ദുബായില്‍ ബിസിനസ് ഭീമന്‍ രവി പിളളയുടെ സ്ഥാപനത്തിലാണ് ജോലി. സിനിമയില്‍ ചാന്‍സ് കിട്ടിയാല്‍ ഇടക്ക് അഭിനയിക്കാന്‍ പോകും എന്ന് ഉറപ്പ് കിട്ടിയിട്ടാണത്രെ ബിനീഷ് ജോലിയില്‍ ചേര്‍ന്നത്.

ക്രിക്കറ്റ് പ്രേമം

സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമെന്ന് ബിനീഷ്

ബിനീഷിന്റെ ക്രിക്കറ്റ് പ്രേമം പ്രസിദ്ധമാണ്. അങ്ങനെയാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ താരമാകുന്നത്.

വിവാദങ്ങളെ പേടിയില്ല

സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമെന്ന് ബിനീഷ്

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വെറും രണ്ട് ദിവസം മാത്രം ആയുസ്സുള്ളവയായിരുന്നു എന്നാണ് ബിനീഷ് പറയുന്നത്. എല്ലാം കെട്ടിച്ചമച്ചവ. അച്ഛനും കുടുംബവുമാണ് അന്ന് പിന്തുണ നല്‍കിയത്.

ഞാന്‍

സിനിമയേക്കാള്‍ താത്പര്യം രാഷ്ട്രീയമെന്ന് ബിനീഷ്


ദുല്‍ഖര്‍ സല്‍മാന്റെ രഞ്ജിത്ത് ചിത്രമായ 'ഞാന്‍' ആണ് ബിനീഷിന് പ്രതീക്ഷ നല്‍കുന്ന പുതിയ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X