ജൂലിയറ്റ് ബിനോഷെ
ജൂലിയറ്റ് ബിനോഷെ
ചോക്കലറ്റ് എന്ന ചിത്രത്തിലെ വേഷത്തിനാണ് ജൂലിയറ്റ് ബിനോഷെയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഒരു ഫ്രഞ്ച് ഗ്രാമത്തില്‍ മകളോടൊപ്പം എത്തി തന്റെ ചോക്കലറ്റ് ഷോപ്പു കൊണ്ട് ആ ഗ്രാമത്തിലെ ജീവിതം മാറ്റിമറിക്കുന്ന വിയന്ന എന്ന കഥാപാത്രത്തെയാണ് ജൂലിയറ്റ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
1996ല്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള ഓസ്കാര്‍ പുരസ്കാരം ലഭിച്ച ജൂലിയറ്റ് ആദ്യമായാണ് മികച്ച നടിക്കുള്ള പുരസ്കാരത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്നത്.
പാരീസ് കണ്‍സെര്‍വേറ്ററിയില്‍ അഭിനയം പഠിച്ച ജൂലിയറ്റ് സിനിമയില്‍ ശ്രദ്ധാ കേന്ദ്രമാകുന്നത് 1985ല്‍ ഇറങ്ങിയ ഗൊദാദിന്റെ ഹെയ്ല്‍ മേരിയിലൂടെയാണ്.


Click it and Unblock the Notifications