twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക് ; മേജറിന്റെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചു

    |

    മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന 'മേജർ' സിനിമയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചു. ഓഗസ്റ്റ് മാസം അവസാനത്തോട് കൂടി ചിത്രീകരണം പൂർത്തിയാക്കാനാണ് പ്ലാൻ. 2020 ഓഗസ്റ്റിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.

    ശശി ടിക്കയാണ് ചിത്രത്തിന്റെ സംവിധായകന്‍. അദിവ് ശേഷ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Major

    2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്‍ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്ന് സന്ദീപ് ഉണ്ണികൃഷ്‍ണന്‍ വെടിയേറ്റ് മരിച്ചത്. നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

    ഒരു ജീവിതകാലത്തേക്കുള്ള പാഠങ്ങള്‍ പഠിച്ചു; മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് താരപുത്രിഒരു ജീവിതകാലത്തേക്കുള്ള പാഠങ്ങള്‍ പഠിച്ചു; മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് താരപുത്രി

    നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്സ്' എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വീഡിയോയില്‍ പറഞ്ഞിരുന്നു. ചിത്രം 2021 ജൂലെ 2ന് പ്രേക്ഷകരിലേക്കെത്തുമെന്ന് തെലുങ്ക് നടൻ മഹേഷ് ബാബു നേരത്തേ അറിയിച്ചിരുന്നു. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഹിന്ദിയിലും തെലുങ്കിലുമായി മേജര്‍ എന്ന ചിത്രമൊരുക്കുന്നത്.

    Recommended Video

    ശ്രീജേഷിനോട് ലാലേട്ടന്‍ പറഞ്ഞത് കേള്‍ക്കാം | FilmiBeat Malayalam

    യഥാർത്ഥ മത്സരാർഥി നോബി ചേട്ടനായിരുന്നു, വെറുതെ ഇരിക്കുകയായിരുന്നില്ല വെളിപ്പെടുത്തലുമായി അഡോണിയഥാർത്ഥ മത്സരാർഥി നോബി ചേട്ടനായിരുന്നു, വെറുതെ ഇരിക്കുകയായിരുന്നില്ല വെളിപ്പെടുത്തലുമായി അഡോണി

    Read more about: malayalam cinema
    English summary
    Biopic Of major Sandeep Unnikrishnan Last Schedule Started
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X