ബിപാഷയുടെ കാമുകന്‍ ഹര്‍മന്‍ ,വിവാഹം 2014ല്‍
മുംബൈ: ഒടുവില്‍ ബിപാഷയും സമ്മതിച്ചു. താന്‍ പ്രണയത്തിലാണ്. അതേ ഗോസിപ്പുകളില്‍ ബിപാഷയ്‌ക്കൊപ്പം ഇടം നേടിയ ഹര്‍മന്‍ ബവേജയാണ് ബിപാഷയുടെ കാമുകന്‍. ട്വിറ്ററിലൂടെയാണ് ബിപാഷ ഇക്കാര്യം അറിയിച്ചത്.
ഹര്‍മന്‍ തന്റെ പ്രണയ രഹസ്യം ഇതിന് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. വളരെ വൈകാതെ തന്നെ ബിപാഷയും താന്‍ ഹര്‍മാനുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിയ്ക്കുകയായിരുന്നു.

ഹര്‍മാനൊപ്പമാണ് ഐഐഎഫ്എ യ്ക്ക് പോകുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ഒറ്റയ്ക്കാണ് പോകുന്നതെന്നും അനുയോജ്യനായ ഒരു പങ്കാളിയെ ഇത് വരെ കണ്ടെത്തിയില്ലെന്നും ബിപാഷ പറഞ്ഞു. ചൊവ്വാഴ്ചയാണ് ബിപാഷ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ബുധനാഴ്ച ആയതോടെ കഥയാകെ മാറി ട്വിറ്ററിലൂടെ തന്റെ പ്രണയവാര്‍ത്ത സ്ഥിരീകരിച്ചത്. ഇതിന് മുന്‍പ് ദിനോ മോറിയയുമായും ജോണ്‍ എബ്രഹാമുമായും പ്രണയത്തിലായിരുന്നു. ഹര്‍മാന്‍-ബിപാഷ വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് സൂചന


Click it and Unblock the Notifications











