ലക്ഷങ്ങള്‍ പ്രതിഫലം,പക്ഷേ ബിപാഷയ്ക്ക് കന്നട വേണ്ട
മുംബൈ: ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും കന്നട ചിത്രത്തിലെ അതിഥി വേഷം ബോളിവുഡ് താരം ബിപാഷ ബസു നിരസിച്ചതായി റിപ്പോര്‍ട്ട്. മാമു ടീ എങ്കടി എന്ന ചിത്രത്തില്‍ നിന്ന് ബിപാഷ പിന്മാറിയ്. 28 ലക്ഷം രൂപയാണ് ചിത്രത്തിനായി ബിപാഷയ്ക്ക് നിര്‍മ്മാതാവ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നും താരം.
പ്രതിഫലത്തെച്ചൊല്ലിയല്ല താരം സിനിമയില്‍ നിന്ന പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കും മറ്റുമായി സംവിധായകന്‍ പരമേഷ് ബിപാഷയെ ക്ഷണിച്ചിരുന്നു. ഈ ക്ഷണവും ഇവര്‍ നിരസിച്ചു.

ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെപ്പറ്റി ബിപാഷ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കന്നട ചിത്രത്തില്‍ അഭിനയിച്ചാല്‍ തന്റെ സ്റ്റാര്‍ വാല്യു കുറയുമെന്ന് കരുതിയാകാം താരം പിന്മാറിയതെന്നാണ് ഗോസിപ്പ്.
ജൂണിലാണ് ചിത്രത്തിന്റെ റിലീസ്. പ്രേം, ഏകാന്ത്, അജയ് റാവു, എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബാംഗ്ലൂരില്‍ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ വച്ചാണ് ബിപാഷയുടെ പിന്മാറ്റത്തെപ്പറ്റി സംവിധായകന്‍ പറഞ്ഞത്.


Click it and Unblock the Notifications











