ബിപാഷയും ഹര്‍മ്മനും ഒന്നാകുന്നു
ബോളിവുഡ് താരം ജോണ്‍ എബ്രഹാം രഹസ്യമായി വിവാഹംചെയ്യുകയും പിന്നീട് ട്വിറ്ററിലൂടെ വിവാഹിതനായെന്നകാര്യം വെളിപ്പെടുത്തുകയും ചെയ്തത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇനി അധികം വൈകാതെ നടിയും ജോണിന്റെ പൂര്‍വ്വകാമുകിയുമായ ബിപാഷ ബസുവും വിവാഹിതയാകുമെന്നാണ് കേള്‍ക്കുന്നത്. ജോണ്‍ ട്വിറ്ററിലൂടെ വിവാഹക്കാര്യം വെളിപ്പെടുത്തുന്നതിന് മുമ്പേ തന്നെ 2014ല്‍ ബിപാഷ കാമുകന്‍ ഹര്‍മ്മന്‍ ബവേജയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വിവാഹദിവസം, ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഹര്‍മ്മന്റെ പുതിയ ചിത്രമായ ദിഷ്‌ക്യോന്‍ പുറത്തിറങ്ങിയ ശേഷമായിരിക്കും എടുക്കുകയെന്നാണ് ബിപാഷയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. വിവാഹം സംബന്ധിച്ച ്ചര്‍ച്ചകള്‍ നടത്താന്‍ ബിപാഷയുടെയും ഹര്‍മ്മന്റെയും മാതാപിതാക്കള്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. ജോണ്‍ നടത്തിയതുപോലെ ഒരു രഹസ്യവിവാഹമായിരിക്കില്ല ഇതെന്നാണ് സൂചന.
ജോണുമായി പിരിഞ്ഞശേഷം 2012ല്‍ ബോളിവുഡ് നടന്‍ ജാക്കി ബഗ്നാനിയുടെ ജന്മദിനാഘോഷത്തിനിടെയാണ് ബീപാഷയും ഹര്‍മ്മനും ഒന്നിച്ചെത്തുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തത്. ജോണ്‍ വിവാഹക്കാര്യം പരസ്യപ്പെടുത്തിയതിന് പിന്നാലെ ആസമയത്ത് ഹര്‍മ്മനുമൊത്ത് ഗോവയില്‍ ഒഴിവുകാലം ചെലവഴിച്ചതിന്റെ ചിത്രങ്ങള്‍ ബിപാഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications











