മമ്മൂട്ടിയുടെ വെല്ലുവിളി ബിപാഷ സ്വീകരിച്ചു, മോഹന്‍ലാലിനെ വെല്ലുവിളിച്ചു
മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ചില്‍ ബോളിവുഡ് താരം ബിപാഷ ബസുവും പങ്കാളിയായി. ആലപ്പുയിലെ മുഹമ്മയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വന്നപ്പോഴാണ് കേരളത്തിനും അതിനും പുറത്തും പടര്‍ന്ന് പിടിച്ചിരിക്കുന്ന മൈ ട്രീ ചാലഞ്ചിനെ കുറിച്ച് ബിപാഷയും അറിഞ്ഞത്.
മാതൃഭൂമി സീഡ് സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ക്കൊപ്പമാണ് ബിപാഷ തൈ നട്ടത്. മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ച ബിപാഷ, മോഹന്‍ലാലിനെ വെല്ലുവിളിച്ചു. ഒപ്പം ബോളിവുഡ് താരം ഹൃത്വിക് റോഷനെയും താന്‍ പഠിച്ച കൊല്‍ക്കത്ത ഭാരതീയ വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ടാഗ് ചെയ്തു.

പ്രകൃതി സംരക്ഷണത്തിനുള്ള ഈ പദ്ധതിയില്‍ പങ്കാളിയാകാനുള്ള ബിപാഷയുടെ ആഗ്രഹം പറഞ്ഞപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ അതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ബിപാഷയുടെ വെല്ലുവിളി മോഹന്‍ലാലോ ഹൃത്വിക്കോ ആദ്യം ഏറ്റെടുക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍.
ലോകം ആഗോള താപനത്തിനും വനനശീകരണത്തിനും സാക്ഷിയാകുന്ന ഈ കാലഘട്ടത്തില്‍ മൈ ട്രീ ചലഞ്ചിന്റെ പ്രസക്തി ചെറുതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തമിഴ് താരങ്ങളായ സൂര്യ, വിജയ് ഉള്‍പ്പടെ കേരളത്തിലെ യുവതാരങ്ങളും രാഷ്ട്രീയ സിനിമാ രംഗത്തുള്ള പ്രമുഖരും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും സാധാരണക്കാരും വെല്ലുവിളി സ്വീകരിച്ചു കഴിഞ്ഞു.


Click it and Unblock the Notifications











