ലാലേട്ടന് പിറന്നാള്‍ സമ്മാനം; ഒരു 'ലാല്‍ കവിത'
സൂപ്പര്‍താരം മോഹന്‍ലാലിന് യുഎഇയിലെ അരാധകരുടെ വക അപ്രതീക്ഷിതയും മനോഹരവുമായ ഒരു പിറന്നാള്‍ സമ്മാനം. ലാല്‍ കെയേര്‍സ്-മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് യുഎഇ ആണ് ലാലിന് അപ്രതീക്ഷിതമായി ഒരു സമ്മാനം നല്‍കിയത്.
മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു കവിതയാണ് ഫാന്‍സിന്റെ സമ്മാനം. മനോഹരമായ കവിതയ്ക്ക് ചേര്‍ന്നുനില്‍ക്കുന്ന വിഷ്വല്‍സുമുണ്ട്. നമ്മുടെ സ്വന്തം ലാലേട്ടന് ഒരായിരം ജന്മാദിനാശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.

എന്റെ സ്വന്തം ലാലേട്ടന്‍ എന്നു തുടങ്ങുന്ന കവിത എഴുതി, സംഗീതം നല്‍കിയിരിക്കുന്നത് ഹരിപ്രസാദാണ്. ആലപിച്ചിരിക്കുന്നത് അനൂപ് ശങ്കറും. കവിതയുടെ യുട്യൂബ് ലിങ്ക് മോഹന്‍ലാല്‍ സ്വന്തം ഫേസ്ഹബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വേറിട്ട പിറന്നാള്‍ സമ്മാനം നല്‍കി തനിയ്ക്ക് സര്‍പ്രൈസ് നല്‍കിയ ആരാധകര്‍ക്ക് ലാലേട്ടന്‍ നന്ദിയും പറഞ്ഞിട്ടുണ്ട്.
മെയ് 21നായിരുന്നു മോഹന്‍ലാലിന്റെ അമ്പത്തിനാലാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിലായിരുന്നു പുതിയ ചിത്രമായ പെരുച്ചാഴിയുടെ അണിയറക്കാര്‍ ആദ്യ ടീസര്‍ ജന്മദിനസമ്മാനമായി സമര്‍പ്പിച്ചുകൊണ്ട് റിലീസ് ചെയ്തത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ഇത്തവണത്തെ പിറന്നാള്‍ മോഹന്‍ലാല്‍ ആഘോഷിച്ചത്.
<center><iframe width="100%" height="315" src="//www.youtube.com/embed/cmnQHLPsbd0?rel=0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











