കരിഷ്മ കപൂര്‍ 40
ഒരുകാലത്ത് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികനടിയായിരുന്നു കരിഷ്മ കപൂര്‍. മുന്‍നിര നടന്മാര്‍ക്കൊപ്പമെല്ലാം പല ഹിറ്റ ചിത്രങ്ങളുടെയും ഭാഗമായ കരിഷ്മ വിവാഹത്തോടെ അഭിനയം വിടുകയായിരുന്നു. ഇപ്പോള്‍ വിവാഹബന്ധത്തില്‍ പ്രശ്‌നം വന്നതിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോന്നിരിക്കുന്ന കരിഷ്മ ബോളിവുഡില്‍ രണ്ടാം ഇന്നിങ്‌സിനായി കാത്തിരിക്കുകയാണ്. ഒപ്പം പരസ്യചിത്രങ്ങളിലും കരീഷ്മ സജീവമായിട്ടുണ്ട്.
2014 ജൂണ്‍ 25 ന് കരിഷ്മയുടെ നാല്‍പ്പതാം പിറന്നാളാണ്. നാല്‍പ്പതിലും ഇരുപതുകളുടെ പ്രസരിപ്പും സൗന്ദര്യവും സൂക്ഷിയ്ക്കുന്ന കരീന പതിനെട്ടാം വയസിലാണ് ആദ്യചിത്രം ചെയ്തത്.
രാജാ ബാബുവെന്ന ചിത്രം മുതല്‍ ദില്‍ തോ പാഗല്‍ ഹേ എന്ന ചിത്രംവരെ കരീന അഭിനയിച്ച മിക്ക ചിത്രങ്ങളും തൊണ്ണൂറുകളില്‍ വലിയ ഹിറ്റുകളായിരുന്നു.

കരിഷ്മ കപൂര്‍ @40
രണ്‍ധീര്‍ കപൂറിന്റെയും ബബിതയുടെയും മകളായ കരിഷ്മ കപൂര്‍ പതിനെട്ടാം വയസിലാണ് സിനിമയിലെത്തുന്നത്. കരിഷ്മയുടെ കുട്ടിക്കാലത്തെ കുടുംബചിത്രമാണിത്.

കരിഷ്മ കപൂര്‍ @40
അതുവരെ ബോളിവുഡ് കണ്ട പലനായികമാരില്‍ നിന്നും വ്യത്യസ്തമായ ലുക്കുമായിട്ടായിരുന്നു കരിഷ്മ എത്തിയത്. കരിഷ്മയുടെ രൂപത്തിലെ ഏറ്റവും പ്രധാന പ്രത്യേകത കട്ടിയേറിയ പുരികക്കൊടികളും ചുരുണ്ട മുടിയുമായിരുന്നു.

കരിഷ്മ കപൂര്‍ @40
ആദ്യകാലത്ത് അഭിനയിച്ച ചിത്രങ്ങള്‍ കാണുമ്പോഴറിയാം ഫാഷന്‍ അപ്‌ഡേറ്റ് ഒട്ടുമില്ലാത്ത താരമായിരുന്നു കരിഷ്മയെന്ന്. പലപ്പോഴും അരോചകത്വം തോന്നിയ്ക്കുന്ന വസ്ത്രങ്ങളായിരുന്നു കരിഷ്മ ധരിച്ചിരുന്നത്.

കരിഷ്മ കപൂര്‍ @40
പലചിത്രങ്ങളിലും വലിയ പൊട്ടുകളിട്ടായിരുന്നു കരിഷ്മ എത്തിയിരുന്നത്. അവരുടെ മുഖത്തിന് ഒട്ടും ചേരാത്തവയായിരുന്നു വലിപ്പമേറിയ പൊട്ടുകള്‍.

കരിഷ്മ കപൂര്‍ @40
മുജേ ബീ ലോഗ് ബോലെ എന്ന ഐറ്റം നമ്പര്‍ ചെയ്തുകൊണ്ടാണ് കരീഷ്മ മേക്കോവര്‍ നടത്തിയത്. ഇതിന് ശേഷം കരീനയ്ക്ക് ഒരു സെക്‌സി ഗേള്‍ ഇമേജ് കൈവന്നു.

കരിഷ്മ കപൂര്‍ @40
രാജാ ഹിന്ദുസ്ഥാനിയെന്ന ഹിറ്റ് ചിത്രത്തില്‍ കരിഷ്മ മികച്ച വസ്ത്രധാരണവുമായിട്ടാണ് എത്തിയത്. ഈ ചിത്രത്തിലെ പലവസ്ത്രങ്ങളും കരിഷ്മയ്ക്ക് യോജിച്ചതായിരുന്നു.

കരിഷ്മ കപൂര്‍ @40
കരിഷ്മ അഭിനയിച്ച ചിത്രങ്ങളില്‍ അവരെ ഏറ്റവും മനോഹരിയായി കാണപ്പെട്ടത് ദില്‍ തോ പാഗല്‍ ഹേ എന്ന ചിത്രത്തിലായിരുന്നു. ഈ ചിത്രത്തില്‍ അവരെ കാണുമ്പോള്‍ കൂടുതല്‍ ചെറുപ്പവും സൗന്ദര്യവും തോന്നിയ്ക്കും.

കരിഷ്മ കപൂര്‍ @40
വിവാഹവും മക്കളുമെല്ലാം ആയിക്കഴിഞ്ഞപ്പോഴാണ് കരിഷ്മ മുമ്പത്തേതിലും സുന്ദരിയായതെന്ന് എല്ലാവരും പറയുന്നത് എത്രയോ ശരിയാണെന്ന് ഇപ്പോഴത്തെ കരിഷ്മയെ കാണുമ്പോള്‍ അറിയാം.


Click it and Unblock the Notifications











