മീരയ്ക്ക് നേരാം മുല്ലമണമൂറും പിറന്നാള്‍
അംഗീകാരങ്ങളുടെ തിളക്കത്തിലാണ് നമ്മുടെ മീരാ ജാസ്മിന്‍. എത്ര പുരസ്ക്കാരങ്ങളാണ് മീര വാങ്ങിക്കൂട്ടുന്നത്. ഒപ്പം സംഗീതസാന്ദ്രമായ ഒരു പ്രണയത്തിന്റെ ആലസ്യത്തിലുമാണ് മീരാ ജാസ്മിന്‍.
ലോഹിതദാസിന്റെ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ കടന്നു വന്ന മീര മലയാളവും തമിഴും തെലുങ്കും കീഴടക്കിയ നടിയാണ്. മലയാളത്തിന്റെ അഭിനയ പുണ്യമായി കണക്കാക്കപ്പെടുന്ന മഞ്ജു വാര്യരുടെ പിന്‍ഗാമിയായി പലരും മീരയെ അംഗീകരിച്ചു. എന്നാല്‍ മഞ്ജുവിനു കഴിയാത്ത മറുഭാഷാ നേട്ടമാണ് മീര കൈവരിക്കുന്നത്.
ഒരേ കടലില്‍, കൊല്‍ക്കൊത്ത ന്യൂസില്‍ മീര അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളിയുടെ മനസില്‍ എക്കാലവുമുണ്ടാകും. ഒന്നുമോര്‍മ്മിക്കപ്പെടുന്ന ഒരുപിടി കഥാപാത്രങ്ങള്‍ക്ക് ചുരുങ്ങിയ കാലത്തിനുളളില്‍ ഭാവം പകര്‍ന്ന മീര മലയാള സുഗന്ധമുളള ഒരു മുല്ലയാണ്.
നമ്മുടെ മീരയ്ക്ക് ഫെബ്രുവരി 15ന് വയസ് 23 തികയുന്നു. മീരയ്ക്ക് ജന്മദിനാശംസകള്‍ നേരാന്‍ ഇവിടെ ക്ലിക് ചെയ്യുക
മീരയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications