ബിയോണിന് 'ഒരു ന്യൂ ജനറേഷന്‍ പണി' കിട്ടി
മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ കൗമാരം അവതരിപ്പിച്ച് മലയാള സിനിമയില്‍ എത്തിയ ബിയോണിന്, പക്ഷെ നായകനടനായി പിടിച്ചു കയറാന്‍ കഴിഞ്ഞില്ല. 1989 ല്‍ 'ഒരു വടക്കന്‍ വീരഗാഥ' എന്ന ചിത്രത്തില്‍ തുടങ്ങി നാല്‍പതിലധികം ചിത്രങ്ങളില്‍ ചെറുതും വലുതമായി ഒത്തിരി വേഷങ്ങള്‍ ചെയ്ത ബിയോണിനെ ഇടക്കാലത്ത് വെള്ളിത്തിരയില്‍ കണ്ടതേയില്ല.
പറങ്കിമല, ടു നോറ വിത്ത് ലവ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ വീണ്ടും മുഖം കാണിച്ച ബിയോണ്‍ നായകനായി രംഗത്തെത്തുന്നു. നവാഗതനായ ശങ്കര്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന 'ഒരു ന്യൂ ജനറേഷന്‍ പണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകന്‍ ബിയോണാണത്രെ.

ഇന്റര്‍നെറ്റിന്റെ ദുരുപയോഗവും, പുതു തലമുറയില്‍ അതിന്റെ സ്വാധീനവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഒരു ന്യൂ ജനറേഷന്‍ പണി പറയുന്നത്. നടി സുമിത്രയുടെ മകള്‍ ദീപ്തിയാണ് ചിത്രത്തില്‍ നായികാ താരമായി എത്തുന്നത്.
ദേവന്‍, തലൈവാസല്‍ വിജയ്, അനില്‍ മുരളി, സാജു കുറുപ്പ്, നാരായണന്‍ കുട്ടി, ജാഫര്‍ ഇടുക്കി, ഷാന്‍, സജിമോന്‍, മഞ്ജു രാഘവന്‍, സുബ്ബലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. എസ് ആന്റ് എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് ബിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











