ആടുജീവിതത്തിനായി പൃഥ്വി 20കിലോ കുറയ്ക്കുന്നു!

കുറച്ച് മുമ്പുതന്നെ ആടുജീവിതം സിനിമയാക്കുന്നകാര്യം ബ്ലസ്സി ആലോചിച്ചിരുന്നു. എന്നാല്‍ അതിനിടയിലാണ് അദ്ദേഹം കളിമണ്ണ് എന്ന ചിത്രത്തിന്റെ തിരക്കുകളിലായത്. കളിമണ്ണിന്റെ ചിത്രീകരണം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. കളിമണ്ണിന്റെ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആടുജീവിതം തുടങ്ങുമെന്നാണ് സൂചന.
ആടുജീവിതം സിനിമയാക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യനും മൃഗവും ഒരുപോലെയായിത്തീരുന്ന അവസ്ഥയാണ് ആ നോവലില്‍ ഞാന്‍ കണ്ടത്. ആ അനുഭവത്തെ അതിന്റെ തീവ്രത ഒട്ടും കുറയാതെ സിനിമയിലേയ്ക്ക് പകര്‍ത്തുകയെന്നത് ശരിയ്ക്കും വലിയ വെല്ലുവിളിയായിരിക്കും- ബ്ലെസ്സി പറയുന്നു.
പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനായെത്തുകയെന്ന് അറിയുന്നു. വളരെ പ്രതീക്ഷയുള്ള ഈ ചിത്രത്തിനായി പൃഥ്വി ദീര്‍ഘനാളത്തെ ഡേറ്റ് മാറ്റിവെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആടുജീവിതം നയിച്ച മുജീബ് ആകാനായി പൃഥ്വി ശരീരഭാരം 20കിലോ കുറയ്ക്കാനുള്ള ഒരുക്കത്തിലാണത്രേ.
കോണ്‍ഫിഡന്റ് ഗ്രൂപ്പാണ് ആടുജീവിതം നിര്‍മ്മിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മറ്റുതാരങ്ങള്‍ ആരൊക്കെയാകുമെന്നകാര്യത്തിലും ഇതേവരെ വ്യക്തമായ അറിവില്ല.


Click it and Unblock the Notifications











