»   » ബ്ലെസി-ലാല്‍ കൂട്ടുകെട്ട് വീണ്ടും

ബ്ലെസി-ലാല്‍ കൂട്ടുകെട്ട് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Blessy and Mohanlal
തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബ്ലസിയും മോഹന്‍ലാലും വീണ്ടുമൊരു ചിത്രത്തിനായി ഒന്നിക്കുന്നു. ഭ്രമരത്തിന്റെ നിര്‍മാതാവ് രാജുമല്യത്താണ് ചിത്രം നിര്‍മിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും പതിവുപോലെ ബ്ലസി തന്നെയാണ് ഒന്നിക്കുന്നത്.

ബ്ലസിയും ലാലും ഒന്നിച്ചപ്പോള്‍ മലയാളത്തിന് ലഭിച്ചത് മികച്ച മൂന്നു ചിത്രങ്ങളായിരുന്നു. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. ആദ്യ ചിത്രമായ തന്‍മാത്രയില്‍ ലാല്‍ അള്‍സ്‌ഹൈമേഴ്‌സ് രോഗിയായിട്ടാണ് അഭിനയിച്ചത്. ലാലിന്റെ അഭിനയം പരമാവധി പുറത്തെടുത്ത ചിത്രത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

മമ്മൂട്ടിയെ വച്ച് കാഴ്ച എന്ന മികച്ച ചിത്രത്തിനു ശേഷം ബ്ലസി ഒരുക്കിയ ചിത്രമായിരുന്നു തന്‍മാത്ര. പിന്നീട് മമ്മൂട്ടിയുടെ പളുങ്ക്, ദിലീപിന്റെ കൊല്‍ക്കത്ത ന്യൂസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ലാലിനെ നായകനാക്കി ഭ്രമരം ഒരുക്കിയത്. ഭാര്യയുടെയും മകളുടെയും മരണത്തിനു കാരണക്കാരായ പഴയ സുഹൃത്തുക്കളെ തേടിയെത്തുന്ന കഥാപാത്രത്തെയാണ് ലാല്‍ ഇതില്‍ അവതരിപ്പിച്ചത്. ഹൈറേഞ്ചിന്റെയും മദ്രാസ് നഗരത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഭ്രമരമൊരുക്കിയത്. പിന്നീട് വന്ന ചിത്രമായിരുന്ന പ്രണയം. ലാലിനൊപ്പം അനുപം ഖേറും ശക്തമായ ഥാപാത്രത്തെ അവതരിപ്പിച്ചു.

ഇപ്പോള്‍ ബിജുമേനോന്‍, ശ്വേതാ മേനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കളിമണ്ണ് എന്ന ചിത്രമൊരുക്കുകയാണ് അദ്ദേഹം. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ബ്ലസി കളിമണ്ണില്‍ അവതരിപ്പിക്കുന്നത്.സംവിധായകരായ പ്രിയദര്‍ശന്‍, ബി. ഉണ്ണികൃഷ്ണന്‍, സുഹാസിനി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കളിമണ്ണ് തിയറ്ററിലെത്ിയ ഉടന്‍ ലാല്‍ചിത്രം തുടങ്ങും.

English summary
Mohanlal-Blessy team coming again,after the three successful films Thanmatra, Bhramaram and Pranayam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam