ആ വാര്‍ത്ത തീര്‍ത്തും തെറ്റാണ്, അവരെന്റെ കുട്ടികളാണ്: ബ്ലെസി
ബ്ലെസിയുടെ അടുത്ത ചിത്രത്തിന് വേണ്ടി ഫഹദ് ഫാസിലും നസ്‌റിയ നസീമും വീണ്ടും ഒന്നിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ ചിത്രത്തിലൂടെയാണ് നസ്‌റിയ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നതെന്നും കേട്ടു.
എന്നാല്‍ അങ്ങനെ ഒരു കാര്യമില്ലെന്നും, വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും ബ്ലെസി വ്യക്തമാക്കി. അങ്ങനെ ഒരു കാര്യമേ തനിക്കറിയില്ലെന്നാണ് ബ്ലെസി പ്രതികരിച്ചത്. അവര്‍ രണ്ട് പേരും (ഫഹദ് ഫാസിലും നസ്‌റിയ നസീമും) എന്റെ അടുത്ത കുട്ടികളാണ്.

'പളുങ്കി'ലൂടെ നസ്‌റിയയെ അവതരിപ്പിച്ചതുപോലും ഞാനാണ്. കല്യാണത്തിന് രണ്ട് ദിവസം മുമ്പ് പോലും നസ്‌റിയ വീട്ടില്‍ വന്നിരുന്നു. ഇതിനപ്പുറം ഇവര്‍ രണ്ട് പേരെയും വച്ച് സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ്- ബ്ലെസി പറഞ്ഞു.
കണ്ണൂരിന്റെ അരാഷ്ട്രീയത ചിത്രീകരിക്കുന്ന സിനിമാണ് ബ്ലെസി നവ ദമ്പതികളെ വച്ച് ചെയ്യുന്നതെന്നായിരുന്നു വാര്‍ത്തകള്‍. ബ്ലെസിയുടെ ചിത്രത്തിന് പുറമെ, 'മണിയറയിലെ ജിന്ന്' എന്ന ചിത്രത്തിലും ഫഹദും നസ്‌റിയയും ഒന്നിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.


Click it and Unblock the Notifications











