»   » കളിമണ്ണിന്റെ പോസ്റ്ററെത്തി; സദാചാര പോലീസ്...?

കളിമണ്ണിന്റെ പോസ്റ്ററെത്തി; സദാചാര പോലീസ്...?

Posted By:
Subscribe to Filmibeat Malayalam

ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചതിനെ തുടര്‍ന്ന് വിവാദമായ ബ്ലെസ്സി ചിത്രം കളിമണ്ണിന്റെ പുതിയ പോസ്റ്റര്‍ എത്തി. ചിത്രീകരണം നടക്കുമ്പോള്‍ തന്നെ സദാചാര പോലീസിന്റെ ചോദ്യം ചെയ്യല്‍ നേരിട്ട ചിത്രത്തിന്റെ പോസ്റ്ററും സദാചാരവാദികളെ അല്പം ചൊടിപ്പിക്കാന്‍ ഇടയുണ്ട്. പൂര്‍ണ ഗര്‍ഭിണിയായ ശ്വേതയുടെ വയറില്‍ നായകന്‍ ബിജു മേനോന്‍ ചിത്രം വരക്കാന്‍ ഒരുങ്ങുന്നതാണ് പോസ്റ്റര്‍.

Kalimannu, poster

കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നതാണ് കേരളത്തിലെ സദാചാര പോലീസിന്റെ സ്വഭാവം. കാര്യവും കാരണവും ഒന്നും അന്വേഷിക്കില്ല. ശ്വേതയുടെ പ്രസവം ക്യാമറയില്‍ ചിത്രീകരിച്ചു എന്ന് കേട്ടപ്പോള്‍ ചാടി ഇറയങ്ങിയതാണ്.

സിനിമക്ക് വേണ്ടി പ്രസവം ചിത്രീകരിച്ചു എന്നല്ലാതെ ആ രംഗങ്ങള്‍ സ്‌ക്രീനില്‍ എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് ആര്‍ക്കും അറിയില്ല. എങ്കിലും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ മുതല്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വരെ ചിത്രീകരണത്തിനെതിരെ പ്രതികരിച്ചിരുന്നു. ശ്വേത ഇനി പൂരപ്പറമ്പില്‍ പ്രസവിക്കുമോ എന്നാണ് ശോഭാ സുരേന്ദ്രന്‍ ചോദിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ഭീഷണി മുഴക്കിയിരുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു ക്യാമറക്ക് മുന്നിലെ ശ്വേതയുടെ പ്രസവം. വിമര്‍ശനങ്ങളുണ്ടെങ്കില്‍ അത് സിനിമ പുറത്തിറങ്ങി കണ്ടതിന് ശേഷം മാത്രം പോരെ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടേയും മറ്റും ചോദ്യം. പ്രസവം ചിത്രീകരിച്ചു എന്ന് കേട്ടപ്പോള്‍ തന്നെ വാളടെുത്തവര്‍ ഇനി പോസ്റ്റര്‍ കാണുമ്പോള്‍ തോക്കെടുക്കുമോ എന്നാണ് സംശയം.

English summary
Blesssy's controversial film Kalimannu launched its new poster.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam