പരിപാടിക്കിടെ സംഘര്‍ഷം; ഡെയ് ന്‍ ഡേവിസിനെ വേദിയിൽ നിന്ന് ഇറക്കി വിട്ടു
കോളേജ് ഡേയ്ക്ക് വിശിഷ്ടാഥിതിയായി എത്തിയ ഡെയ്നെ പ്രിൻസിപ്പാൾ വേദിയിൽ നിന്ന് ഇറക്കി വിടുകയായിരുന്നു
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഡെയ്ൻ ഡേവിസ്. സ്വാഭാവിക നർമ്മത്തിലൂടെയാണ് ഡെയ്ൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ നിറ സാന്നിധ്യമായത്. മഴവില്ല് മനോരമ അവതരിപ്പിച്ച് നായിക നായകൻ എന്ന റിയാലിറ്റി ഷോ ഡെയ്ന്റെ കരിയർ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു.ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർ വരെ താരത്തിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്.

കഴിഞ്ഞ ദിവസം വലിയ പറമ്പ് ബ്ലോസം ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ കോളേജ് ഡേ ആഘോഷ പരിപാടിയ്ക്കിടയിൽ താരത്തിന് നേരെ അപമാന ശ്രമം. കോളേജ് ഡേയ്ക്ക് വിശിഷ്ടാഥിതിയായി എത്തിയ ഡെയ്നെ പ്രിൻസിപ്പാൾ വേദിയിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. വിദ്യാർഥികളും പ്രിൻസിപ്പളും തമ്മിലുളള അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങളിലേയ്ക്ക് നയിച്ചത്.
കോളേജ് പ്രേഗ്രാമിന് വിദ്യാർഥികൾ വ്യത്യസ്ത തീമുകളൽ വസ്ത്രം ധരിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. അത് പാടില്ലെന്ന് പ്രിൻസിപ്പിൾ നേരത്തെ വിലക്കതിയിരുന്നു. വിദ്യർഥികൾ അത് കൂട്ടാക്കാൻ തയ്യാറായിരുന്നില്ല. അനുസരിച്ചില്ലെങ്കിൽ ഇതിഥിയെ കോളേജിൽ കയറ്റില്ലെന്ന് പ്രിൻസിപ്പൾ നേരത്തെ വിലക്കിയിരുന്നു.. ഈ വാക്കുകൾ വകവയ്ക്കാതെയായിരുന്നു കുട്ടികൾ ഡെയ്നെ വേദിയിലേയ്ക്ക് കൊണ്ടു വന്നത്. തുടർന്ന് പ്രിന്‍സിപ്പല്‍ ഡെയ്‌നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡെയ്ന്‍ കോളേജില്‍ നിന്ന് മടങ്ങി.


Click it and Unblock the Notifications











