നീലച്ചിത്രം: ഷക്കീലയ്ക്കെതിരെ കേസ്
ചെന്നൈ: സിനിമാ തിയറ്ററില്‍ നീലച്ചിത്രം പ്രദര്‍ശിപ്പിച്ചതിന് സിനിമാതാരം ഷക്കീല, നടന്‍ ദിനേഷ് എന്നിവരുള്‍പ്പടെ നാലു പേര്‍ക്കെതിരെ പോലീസ് കേസ്.
തിരുനല്‍വേലിയ്‌ക്കടുത്ത് പാളയത്തെ കലൈവാണി തിയറ്ററില്‍ ഷക്കീല നായികയായ സിനിമയ്‌ക്കൊപ്പം നീലച്ചിത്രവും പ്രദര്‍ശിപ്പിച്ചുവെന്നാണ് ആരോപണം.
സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടതോടെ തിയറ്റര്‍ പരിശോധിച്ച പോലീസ് ഷക്കീല, ദിനേഷ്, തിയറ്റര്‍ മാനേജര്‍, ഓപ്പറേറ്റര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സിനിമയുടെ പ്രിന്റ് പോലീസ് പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











