കോലം കത്തിക്കുമ്പോഴും വിളിച്ചത് ലാലേട്ടായെന്ന്, മോഹന്‍ലാലിന്റെ വില മനസ്സിലാക്കാന്‍ അത് മതി!
Recommended Video

മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ മോഹന്‍ലാലിനെതിരെയുള്ള വിമര്‍ശനം ഇപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്റെ കോലം കത്തിച്ചും മുദ്രാവാക്യം വിളിച്ചുമൊക്കെയാണ് പ്രതിഷേധം അരങ്ങേറിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷേഭത്തില്‍ പ്രതികരണവുമായി ഫാന്‍സ് പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെതിരെയുള്ള പ്രക്ഷോഭത്തെ അപലപിക്കാന്‍ മമ്മൂട്ടി ഫാന്‍സുള്‍പ്പടെയുള്ളവരും മുന്നിലുണ്ട്. ദിലീപ് തിരികെ സംഘടനയിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടും മോഹന്‍ലാലിനെതിരെയുള്ള പ്രതിഷേധം അതേ പോലെ തുടരുകയാണ്.
ദിലീപിനെ പുറത്താക്കുമ്പോള്‍ പാലിച്ച മൗനം മോഹന്‍ലാല്‍ ഇപ്പോള്‍ അതേ പോലെ തുടരുകയാണ്. ഇതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. മുന്‍പ് മിണ്ടാതിരുന്നത് പോലെയല്ല ഇപ്പോള്‍ അമ്മയുടെ പ്രസിഡന്റെന്ന നിലയില്‍ താരം മിണ്ടിയേ തീരൂ. പ്രതിഷേധം അരങ്ങുതകര്‍ക്കുന്നതിനിടയിലും താരത്തെ ലാലേട്ടാ എന്നാണ് അവര്‍ വിളിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. ഇതേക്കുറിച്ചുള്ള ബോബന്‍ സാമുവലിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

ലാലേട്ടാ എന്ന് വിളിച്ച് പ്രതിഷേധം
പ്രതിഷേധ പ്രവര്‍ത്തകര്‍ മോഹന്‍ലാലിനെ ലാലേട്ടാ എന്നായിരുന്നു വിളിച്ചത്. വിമര്‍ശകര്‍ പോലും ബഹുമാനിക്കുന്ന പ്രതിഭയാണ് മോഹന്‍ലാല്‍ എന്ന കാര്യം ഇപ്പോള്‍ ഒന്നുകൂടെ വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ഫാന്‍സ് പ്രവര്‍ത്തകര്‍ മാത്രമല്ല അദ്ദേഹത്തെ ഇഷ്ടപ്പടുന്നവരും ഇക്കാര്യത്തില്‍ ആശ്വാസം കണ്ടെത്തിയിരുന്നു. സംവിധായകന്‍ ബോബന്‍ സാമുവല്‍ ഇതേക്കുറിച്ച് കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചരിത്രത്തിലാദ്യം
മഹാന്‍മാരായ പലരുടെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധിക്കുന്നത് കണ്ടിട്ടുണ്ടെന്നും അവരിലാരെയും സര്‍ എന്നോ അച്ചായന്‍ എന്നോ വിളിച്ചു കേട്ടിട്ടില്ല. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ പേരിനൊപ്പം ഏട്ടന്‍ എന്ന് ചേര്‍ത്ത് മുദ്രാവാക്യം വിളിക്കുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

മമ്മൂട്ടി ആരാധകരും രംഗത്തെത്തി
ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ വഴക്കടിക്കാറുണ്ടെങ്കിലും മോഹന്‍ലാലിനെതിരെയുള്ള പ്രതിഷേധത്തില്‍ മമ്മൂട്ടി ഫാന്‍സും ശക്തമായ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലലിന്റെയും മമ്മൂട്ടി ഫാന്‍സിന്റെയും നേതൃത്വത്തില്‍ ശക്തമായ പിന്തുണ ഉറപ്പിച്ചിട്ടുണ്ട്. സിനിമാജീവിതത്തില്‍ ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ഇപ്പോള്‍ സംജതമായിട്ടുള്ളത്.

ധാര്‍ഷ്ട്യത്തോടെ അഭിപ്രായം പറയാറില്ല
മോഹന്‍ലാലിന്റെ ഇതുവരെയുള്ള സിനിമാജീവിതവും വ്യക്തി ജീവിതവും പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാവും. അമ്മയുടെ യോഗത്തില്‍ താരം കൃത്യമായി പങ്കെടുക്കാറുണ്ടെങ്കിലും നിലപാടുകള്‍ തുറന്നുപറയാറില്ലായിരുന്നു. ദിലീപിനെ പുറത്താക്കണമെന്ന് മറ്റ് താരങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടപ്പോള്‍ ആ യോഗത്തില്‍ താരമുണ്ടായിരുന്നു. തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തായിരുന്നു മോഹന്‍ലാല്‍. ആ ചര്‍ച്ചയ്ക്ക് തടയിട്ടില്ലെന്ന കുറ്റമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തിയിട്ടുള്ളതെന്നും ഫാന്‍സ് പ്രവര്‍ത്തകര്‍ പറയുന്നു.

മമ്മൂട്ടിയും പൃഥ്വിരാജും കൈകഴുകി
മമ്മൂട്ടിയും പൃഥ്വിരാജും രമ്യ നമ്പീശനും പങ്കെടുത്ത നിര്‍ണ്ണായക യോഗത്തിനൊടുവിലാണ് ദിലീപിനെ പുറത്താക്കിയ തീരുമാനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. മോഹന്‍ലാല്‍ ഈ സമയത്ത് മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയായിരുന്നു യോഗതീരുമാനം വ്യക്തമാക്കിയത്. അന്ന് നേതൃനിരയിലുണ്ടായിരുന്ന മമ്മൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചിരുന്നു. തന്റെ സമ്മര്‍ദ്ദപ്രകാരമല്ല ദിലീപിനെ പുറത്താക്കിയതെന്ന് പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു.
സംവിധായകന്റെ പോസ്റ്റ് കാണൂ
ബോബന്‍ സാമുവലിന്റെ പോസ്റ്റ് കാണാം


Click it and Unblock the Notifications











