»   » വ്യത്യസ്തത തേടി ബോബി-സഞ്ജയ് കൂട്ടുകെട്ട്

വ്യത്യസ്തത തേടി ബോബി-സഞ്ജയ് കൂട്ടുകെട്ട്

Posted By:
Subscribe to Filmibeat Malayalam
 Bobby-Sanjay,
അയാളും ഞാനും തമ്മില്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണമുണര്‍ത്തി മുന്നേറുന്നതിനിടെ അടുത്ത ചിത്രത്തിന് തിരക്കഥയൊരുക്കുന്ന തിരക്കിലാണ് ബോബി-സഞ്ജയ് കൂട്ടുകെട്ട്. മുംബൈ പൊലീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ജയസൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

മുംബൈ പൊലീസിന് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരട്ടത്തിരക്കഥാകൃത്തുക്കള്‍ തൂലിക ചലിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം അല്പം ഗൗരവമേറിയ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ തുടങ്ങിയ യാത്ര അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ആവര്‍ത്തനവിരസതയുള്ള വിഷയങ്ങള്‍ ഒഴിവാക്കാന്‍ ഇരട്ടത്തിരക്കഥാകൃത്തുക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു.

വ്യത്യസ്തത പുലര്‍ത്തുന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കാനാണ് തങ്ങള്‍ ശ്രമിക്കാറുള്ളതെന്ന് ബോബിയും സഞ്ജയും പറയുന്നു. അല്ലാത്ത പക്ഷം പ്രേക്ഷകര്‍ക്കും തങ്ങള്‍ക്കും ബോറടിക്കുമെന്നും ഇരുവരും പറയുന്നു.

പുതിയ ചിത്രമായ മുംബൈ പൊലീസ് സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. ജനുവരി അഞ്ചോടെ തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ റഹ്മാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

English summary
Even before the wave of appreciation for their last film 'Ayalum Njanum Thammil' died down, scribes Bobby and Sanjay are busy scripting for their next big project 'Mumbai Police

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam