നിരഞ്ജ്-മിയാ ജോഡികളുടെ ബോബി വീണ്ടും പ്രേക്ഷകരിലേക്ക്! ചിത്രം റീ റീലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ്
മണിയന്‍പ്പിളള രാജുവിന്റെ മകന്‍ നിരഞ്ജ് നായക വേഷത്തിലെത്തിയ ആദ്യ ചിത്രമായിരുന്നു ബോബി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. മിയാ ജോര്‍ജ്ജായിരുന്നു ചിത്രത്തില്‍ നിരഞ്ജന്റെ നായികാ വേഷത്തില്‍ എത്തിയിരുന്നത്.
നവാഗതനായ ഷെബി ചൗഗത്ത് സംവിധാനം ചെയ്ത സിനിമ വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. അജു വര്‍ഗീസ്,നോബി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സജു നവോദയ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

നൂറിലധികം തിയ്യേറ്ററുകളിലായിരുന്നു ചിത്രം കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ അന്യഭാഷാ ചിത്രങ്ങളുടെ വമ്പന്‍ റിലീസുണ്ടായതോടെ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും ഒരാഴ്ചയ്ക്കുളളില്‍ പിന്‍വലിച്ചിരുന്നു. തിയ്യേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളോടെ മുന്നേറിയ ചിത്രം പെട്ടെന്ന് പിന്‍വലിച്ചത് അണിയറപ്രവര്‍ത്തകരെ വിഷമത്തിലാക്കിയിരുന്നു.

ഇപ്പോഴിതാ ചിത്രം വീണ്ടും തിയ്യേറ്ററുകളിലെത്തിക്കാനുളള തയ്യാറെടുപ്പുകളിലാണ് അണിയറപ്രവര്‍ത്തകര്‍. നിര്‍മ്മാതാവായ സഗീര്‍ ഹൈദ്രോസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ബിന്ദുവിലും കൊടകര സിറ്റി സിനിമയിലുമാണ് ചിത്രം വീണ്ടും റിറീലിസ് ചെയ്യുന്നത്. ഡിവിഡി റീലിസും ടോറന്റ് റിലീസും കാത്തിരുന്നവരിലേക്കാണ് ബോബി വലിയ സ്‌ക്രീനിലേക്ക് വീണ്ടുമെത്തുന്നത്.


Click it and Unblock the Notifications











