ബോബി സഞ്ജയ് എന്നാല്‍ ചിത്രം വിജയിച്ചു എന്നര്‍ത്ഥം

By Aswathi

'എന്റെ വീട് അപ്പൂന്റെയും' മുതല്‍ 'ഹൗ ഓള്‍ഡ് ആര്‍ യു' വരെ....വിജയം മാത്രം. ബോബി സഞ്ജയ് എന്ന ഇരട്ട തിരക്കഥാകൃത്തുക്കള്‍ എന്നാല്‍ സിനിമയുടെ വിജയം എന്ന പര്യായത്തിന് തുല്യമായിരിക്കുന്നു. ആകെ എഴുതിയത് ഏഴ് ചിത്രങ്ങള്‍ക്ക് വേണ്ടി. ഒന്നൊഴികെ ആറ് ചിത്രങ്ങളും വിജയം. ചെറിയ വിജയമല്ല, സൂപ്പര്‍ ഹിറ്റ്. മികച്ച ചിത്രങ്ങളെന്ന് മലയാളികള്‍ പലതവണ പറഞ്ഞത്. ഏതൊക്കെയാണെന്ന് നോക്കൂ...

എന്റെ വീട് അപ്പൂന്റെയും

ബോബി സഞ്ജയ് എന്നാല്‍ ചിത്രം വിജയ്ച്ചു എന്നര്‍ത്ഥം

ജയറാം, ജ്യോതിര്‍മയ്, കാളിദാസ് തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ചതുകൊണ്ട് മാത്രമല്ല, ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയും ഈ ചിത്രത്തിന്റെ വിജയത്തിന്റെ കാരണമായി പറയാം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ കന്നി സംരംഭമായിരുന്നു. കാളിദാസിനി ദേശീയ പുരസ്‌കാരം ലഭിച്ചത് ഈ ചിത്രത്തിലെ അഭിനയത്തിനാണ്

നോട്ട് ബുക്ക്

ബോബി സഞ്ജയ് എന്നാല്‍ ചിത്രം വിജയ്ച്ചു എന്നര്‍ത്ഥം

പ്ലസ്ടു സ്റ്റുഡന്റ്‌സിന്റെ കഥ, പ്രണയവും സൗഹൃദവും നിറച്ച് പറഞ്ഞ ചിത്രമാണ് നോട്ട് ബുക്ക്. റോമ, പാര്‍വ്വതി, സുരേഷ് ഗോപി തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസാണ്.

ട്രാഫിക്ക്

ബോബി സഞ്ജയ് എന്നാല്‍ ചിത്രം വിജയ്ച്ചു എന്നര്‍ത്ഥം

മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്നാണ് ട്രാഫിക്കിനെ വിശേഷിപ്പിക്കുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ വിജയത്തെ കുറിച്ച് ആളുകള്‍ക്ക് മതിപ്പുണ്ടായി തുടങ്ങിയത് ട്രാഫിക്കിന് ശേഷമാണ്. തിരക്കഥയാണ് ബെയ്‌സ് എന്ന് ഈ ചിത്രത്തിലൂടെ ബോബി സഞ്ജയ് ടീം തെളിയിച്ചു.

കാസനോവ

ബോബി സഞ്ജയ് എന്നാല്‍ ചിത്രം വിജയ്ച്ചു എന്നര്‍ത്ഥം

ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ പരാജയപ്പെട്ടത് എന്ന് പറയുന്ന ഒരേ ഒരു ചിത്രം കാസനോവയാണ്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസാണ്.

അയാളും ഞാനും തമ്മില്‍

ബോബി സഞ്ജയ് എന്നാല്‍ ചിത്രം വിജയ്ച്ചു എന്നര്‍ത്ഥം

മികച്ചതും ലളിതവുമായിരുന്നു ബോബി സഞ്ജയ് യുടെ തിരക്കഥകള്‍. മികച്ചത് എന്നതിനപ്പുറവും ഇപ്പുറവും അതിന് വേറെ വാക്കുകളില്ല. ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ വിജയ്ച്ചത് ആ കൂട്ടുകെട്ടിന്റെ തിരക്കഥയുടെ ശക്തികൊണ്ടാണ്.

മുംബൈ പോലീസ്

ബോബി സഞ്ജയ് എന്നാല്‍ ചിത്രം വിജയ്ച്ചു എന്നര്‍ത്ഥം

വ്യത്യസ്തമായ കഥകള്‍ മാത്രമാണ് ബോബി സഞ്ജയ് എന്നും പറഞ്ഞത്. വിഷയം കോമണാണ്. പക്ഷെ ചിലര്‍ പറയാന്‍ വിട്ടത്, മടിച്ചത് അത്തരം കാര്യങ്ങളാണ് ഈ ഇരട്ട സംവിധായകരുടെ വിഷയം. അത്തരത്തില്‍ വ്യത്യസ്തമായ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെ മുംബൈ പൊലീസ്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍

ഹൗ ഓള്‍ഡ് ആര്‍ യു

ബോബി സഞ്ജയ് എന്നാല്‍ ചിത്രം വിജയ്ച്ചു എന്നര്‍ത്ഥം

മഞ്ജു വാര്യരുടെ തിരിച്ച് വരവിന് തിരക്കഥയെഴുതിയതും ബോബി സഞ്ജയ് ടീം തന്നെ. നോട്ട് ബുക്കിനും മുംബൈ പൊലീസിനും ശേഷം റോഷന്‍ ആന്‍ഡ്രൂസും ബോബി സഞ്ജയ് ടീമും കൊണ്ടുവന്ന മികച്ച ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X