മുഖ്യമന്ത്രിയാവാന്‍ മമ്മൂട്ടിയെ പോലെ ഇമേജുളെളാരു നടന്‍ അനിവാര്യമാണ്! വണ്ണിനെക്കുറിച്ച് ബോബി സഞ്ജയ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ ഇക്കൊല്ലവും മുന്നേറികൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ താരത്തിന് ഈ വര്‍ഷം ലഭിച്ചിരുന്നു. മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വണ്‍.
സൂപ്പര്‍ താരം വീണ്ടും മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകള്‍ക്ക് പിന്നാലെയാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ റോളില്‍ മലയാളത്തിലും എത്തുന്നത്. ചിത്രീകരണം പുരോഗമിക്കവേ മമ്മൂക്കയെയും വണിനെയും കുറിച്ച് തിരക്കഥാകൃത്തുകളായ ബോബി സഞ്ജയ് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.

ഉയരെ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷമാണ് ബോബി-സഞ്ജയ് കൂട്ടുകെട്ട് പുതിയ ചിത്രവുമായി എത്തുന്നത്. ഇത്തവണയും ശക്തമാര്‍ന്ന ഒരു പ്രമേയം പറഞ്ഞുകൊണ്ടുളള സിനിമയുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്. മെഗാസ്റ്റാറിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ജോജു ജോര്‍ജ്ജ്, മുരളി ഗോപി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വണിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ആരാധകരും അടക്കമുളളവരൈല്ലാം തന്നെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ വിജയത്തിന് ശേഷം മുഖ്യമന്ത്രിയായുളള മമ്മൂട്ടിയുടെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മുഖ്യമന്ത്രി എന്നാല്‍ ജനങ്ങളുടെ നേതാവാണെന്നും അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ പോലത്തെ ഇമേജുളള നടന് അനിവാര്യമാണെന്നും ആയിരുന്നു ബോബി സഞ്ജയ് കൂട്ടുകെട്ട് പറഞ്ഞത്.ചില യഥാര്‍ത്ഥ സംഭവ കഥകളെ ആസ്പദമാക്കികൊണ്ടാണ് ചിത്രമൊരുക്കുന്നത്. എങ്ങനെയായിരിക്കണം ഒരു യഥാര്‍ത്ഥ നേതാവെന്നും മുഖ്യമന്ത്രിയെന്നുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുമായി ചായ്വുകളൊന്നും സിനിമയ്ക്കില്ലെന്നും മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നുളളതാണ് ചിത്രത്തിലൂടെ കാണിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. നിമിഷ സജയനാണ് മമ്മൂക്കയുടെ വണ്ണില്‍ നായികയായി എത്തുന്നത്. ഒപ്പം രഞ്ജിത്ത്,തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ്, ഗായത്രി അരുണ്‍,ബാലചന്ദ്ര മേനോന്‍, സുദേവ് നായര്‍,സുരേഷ് കൃഷ്ണ,സലീംകുമാര്‍,ശങ്കര്‍ രാമകൃഷ്ണന്‍, ഇഷാനി കൃഷ്ണ, അലന്‍സിയര്‍ ലേ ലോപ്പസ്, മാമുക്കോയ, ബാലാജി ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Click it and Unblock the Notifications