ഇനി ബോബി സഞ്ജയ് എഴുതുന്നത് കമല്‍ ഹസന് വേണ്ടി, സംവിധാനം റോഷന്‍!!
ഇന്ന് സമകാലിക മലയാള സിനിമയില്‍ ഏറ്റവും പ്രകത്ഭരായ തിരക്കഥാകൃത്തുക്കളാണ് ബോബി-സഞ്ജയ്. ഒടുവില്‍ പുറത്തിറങ്ങിയ നിര്‍ണായകം എന്ന ചിത്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അക്കാര്യം ഒരിക്കല്‍ കൂടെ അടിവരയിടുകയാണ്.
ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥയുടെ മികവ് അങ്ങ് തമിഴ്‌നാട്ടിലും പ്രതിഫലിച്ചിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. ബോബി സഞ്ജയ് അടുത്തതായി തിരക്കഥയെഴുതുന്നത് ഉലക നായകന്‍ കമല്‍ ഹസന്‍ നായകനാകുന്ന ചിത്രത്തിന് വേണ്ടിയാണത്രെ.

ക്ലബ്ബ് എഫ്എമ്മിലെ ബാല്‍ക്കണി എന്ന പരിപാടിയില്‍ ആര്‍ജെ രാഹുലിനോട് സംസാരിക്കവെ പ്രേം പ്രകാശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുക. ഗോഗുലം ഗോപാലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മിയ്ക്കുന്നത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.
ബോബി സഞ്ജയ് ടീമിനൊപ്പം പ്രവര്‍ത്തിയ്ക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ സൂര്യയും അറിയിച്ചിട്ടുണ്ട്. ജ്യോതിക മടങ്ങിയെത്തിയ 36 വയതിനിലെ (ഹൗ ഓള്‍ഡ് ആര്‍ യു റീമേക്ക്)യ്ക്ക് തിരക്കഥയെഴുതിയും ബോബി സഞ്ജയാണ്. തമിഴില്‍ കൂടുതല്‍ ചിത്രങ്ങള്‍ നോക്കാന്‍ സൂര്യ പറഞ്ഞിട്ടുണ്ടത്രെ.


Click it and Unblock the Notifications











