നടന്‍ ബോബി സിംഹ വീണ്ടും അച്ഛനായി! താരപുത്രന്റെ വരവ് ആഘോഷമാക്കി ആരാധകര്‍

തമിഴിലും തെലുങ്കിലും മലയാളത്തിലും തിളങ്ഹി നില്‍ക്കുന്ന താരമാണ് ബോബി സിംഹ. താരം വീണ്ടും അച്ഛനായി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ബോബി സിംഹയ്ക്ക് നവംബര്‍ പതിനൊന്നിന് ഒരു ആണ്‍കുഞ്ഞ് പിറന്നു എന്ന വാര്‍ത്ത പ്രശ്‌സത ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പുറത്ത് വിട്ടിരിക്കുകയാണ്. വാര്‍ത്ത വന്നതോടെ താരദമ്പതികള്‍ക്ക് ആശംസകളുമായി ആരാധകരുമെത്തി.

'നടന്‍ ബോബി സിംഹ ഒരു അച്ഛനായി. ബോബിയുടെ ഭാര്യ രശ്മി മേനോന്‍ ഒരു ആണ്‍ കുഞ്ഞിനാണ് ജന്മം നല്‍കിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു' എന്നുമായിരുന്നു രമേഷ് ബാലയുടെ ട്വീറ്റ്. 2016 ലായിരുന്നു ബോബി സിംഹയും രശ്മി മേനോനും തമ്മില്‍ വിവാഹിതരാവുന്നത്. 2017 ല്‍ ഇരുവര്‍ക്കും ഒരു മകള്‍ പിറന്നിരുന്നു. മുദ്ര സിംഹ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.

bobby-simha

ദേശീയ പുരസ്‌കാരം വരെ നേടിയെടുത്ത താരമാണ് ബോബി സിംഹ. 2014 ല്‍ മികച്ച സഹനടനുള്ള അംഗീകാരമായിരുന്നു താരത്തിന് ലഭിച്ചത്. തമിഴിലൂടെയായിരുന്നു ബോബി സിംഹ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തെലുങ്കിലുമൊക്കെ അഭിനയിച്ചു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. റോസപൂ, ലഡു എന്നിവയാണ് ബോബി സിംഹയുടെ മറ്റ് രണ്ട് മലയാള സിനിമകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X