മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ തൊഴിലാളി,മോഹന്‍ലാല്‍-ആന്റണി ടീമിനെ ട്രോളി ബോബി ചെമ്മണ്ണൂര്‍

By Midhun Raj

മലയാളത്തില്‍ നിരവധി വിജയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ ടീം. ലാലേട്ടനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറിലാണ് ആന്റണി മിക്ക സിനിമകളും ഇതുവരെ നിര്‍മ്മിച്ചത്. ദൃശ്യം 2 ആണ് മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആദ്യ ദിനം ലക്ഷക്കണക്കിന് പേര്‍ കണ്ട സിനിമ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു.

ഗ്ലാമറസ് ചിത്രങ്ങളുമായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ സൗഹൃദ ബന്ധത്തെ കുറിച്ച് മുന്‍പ് പലതവണ വാര്‍ത്തകളില്‍ വന്നതാണ്. ലാലേട്ടന്റെ ഡ്രൈവറായി തുടങ്ങി മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളായി എത്തിനില്‍ക്കുന്നതാണ് ആന്റണി പെരുമ്പാനൂരിന്‌റെ വിജയഗാഥ.

മോഹന്‍ലാല്‍ സിനിമകള്‍ മാത്രമാണ്

മോഹന്‍ലാല്‍ സിനിമകള്‍ മാത്രമാണ് അദ്ദേഹം തന്‌റെ കരിയറില്‍ കൂടുതലായി നിര്‍മ്മിച്ചത്. മോഹന്‍ലാലിന് പുറമെ മകന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുംആന്റണി പെരുമ്പാവൂര്‍ സിനിമ എടുത്തു. ഇനിയും നിരവധി സിനിമകളാണ് മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ വരാനിരിക്കുന്നത്. അതേസമയം മെയ് ദിനത്തില്‍ മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിനെ ട്രോളിക്കൊണ്ടുളള ബോബി ചെമ്മണൂരിന്‌റെ ഫേസ്ബുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇരുവരെയും ട്രോളിക്കൊണ്ടായിരുന്നു

ഇരുവരെയും ട്രോളിക്കൊണ്ടായിരുന്നു ബോബി ചെമ്മണ്ണൂര്‍ മേയ് ദിനാശംസ നേര്‍ന്നത്. മോഹന്‍ലാലിന്‌റെയും ആന്റണി പെരുമ്പാവൂരിനെയും ചിത്രം പങ്കുവെച്ച് "മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ തൊഴിലാളി എന്നാണ് ബോബി ചെമ്മണൂര്‍ കുറിച്ചത്. ബോബി ചെമ്മണ്ണൂരിന്‌റെ പോസ്റ്റ് നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയത്.

കളിയാക്കലാണോ പുകഴ്ത്തലാണോ

കളിയാക്കലാണോ പുകഴ്ത്തലാണോ എന്ന് ആര്‍ക്കും മനസിലാകാത്ത രീതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിന്‌റെ ട്രോള്‍ പോസ്റ്റ് വന്നത്. പിന്നാലെ ബോബി ചെമ്മണ്ണൂരിന്‌റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. മുതലാളിയെ വെച്ച് പടം എടുത്തു അതെല്ലാം സാമ്പത്തിക വിജയം ആയി ആന്റണി ചേട്ടന്‍ കോടീശ്വരന്‍ ആയി, ഇവിടെ വേറെ ചില കോടീശ്വരന്മാര്‍ പ്രമുഖന്മാരെ വെച്ച് പടം എടുത്ത് ഇപ്പോള്‍ യൂബര്‍ വണ്ടിയില്‍ ഡ്രൈവര്‍ ആയി ജീവിക്കുന്നു, എന്നാണ് ഈ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

Recommended Video

സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യ ആന്റണി പെരുമ്പാവൂർ ചെയ്ത കണ്ടോ | FilmIebatMalayalam
അതേസമയം മരക്കാര്‍ അറബിക്കടലിന്‌റെ

അതേസമയം മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം ആണ് മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന സിനിമ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‌റെ റിലീസ് വീണ്ടും മാറ്റിവെച്ചിരുന്നു. മരക്കാറിന് പുറമെ ബറോസ്, ലൂസിഫര്‍ 2 എമ്പുരാന്‍ എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ വരാനുണ്ട്. ബിഗ് ബഡ്ജറ്റ് സിനിമകളാണ് മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ കൂടുതലായും വരുന്നത്. ദൃശ്യം 2 പ്രേക്ഷകര്‍ തിയ്യേറ്ററര്‍ റിലീസ് പ്രതീക്ഷിച്ച ചിത്രമായിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിലീസ് ഒടിടി വഴിയാക്കുകയായിരുന്നു.

Read more about: mohanlal antony perumbavoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X