പാര്‍വതി പറഞ്ഞ കാര്യങ്ങള്‍ ഉറക്കംകെടുത്തി! പിന്നീടാണ് ആ തീരുമാനമെടുത്തതെന്ന് ബോബി സഞ്ജയ്!
തിരക്കഥ എഴുതുമ്പോള്‍ സ്ത്രീപക്ഷത്ത് നിന്ന് കൂടി ചിന്തിച്ചിട്ട് വേണം എഴുതാനെന്ന് തങ്ങളെ ഓര്‍മ്മപ്പെടുത്തിയത് പാര്‍വതിയാണെന്ന് ബോബി സഞ്ജയ് പറയുന്നു. വനിതാ സംഘടനയായ ഡബ്ലുസിസിയുടെ നോ റ്റു സൈബര്‍ വയലന്‍സ് ക്യാംപെയിനിന്റെ ഭാഗമായി തയ്യാറാക്കിയ കുറിപ്പിലായിരുന്നു ഇരുവരും ഇങ്ങനെ കുറിച്ചത്. സ്ത്രീകളുടെ മുന്നേറ്റം ഇഷ്ടമാവാത്ത ഒരുവിഭാഗം ഇവിടെയുണ്ട്. സമൂഹത്തിന് സ്ത്രീ മുന്നേറ്റം ഇഷ്ടമല്ലെന്നതിന്റെ തെളിവാണ് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നത്.
മുന്‍പുണ്ടായിരുന്നതും നിലവില്‍ തുടര്‍ന്നുപോരുന്നതുമായ ആശയങ്ങളില്‍ നിന്നും സ്ത്രീകള്‍ മാറി ചിന്തിക്കുന്നത് ഈ സമൂഹത്തിന് ദഹിക്കില്ല. അതിന്റെ ഫലമായാണ് പലഘട്ടങ്ങളിലും സ്ത്രീവിരുദ്ധത പുറത്തേക്ക് വരുന്നത്. സ്ത്രീകളെ ചോദ്യം ചെയ്യുന്നതും ഇതിന്‍രെ ഭാഗമായാണ്. ഇതില്‍ തളരുന്നില്ലെന്ന് കണ്ടാല്‍ അത് വ്യക്തിഹത്യയിലേക്ക് കടക്കും. സ്ത്രീശബ്ദം ഉയരുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയാണ് ഇതിന് പിന്നിലെ കാരണം.

പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ എന്നത് പലരും പാലിക്കാറില്ല. അങ്ങനെയൊരു കാര്യം നിലനിന്നിരുന്നുവെങ്കില്‍ പാര്‍വതിയുടെ പരാമര്‍ശം എന്തായിരുന്നുവെന്ന് സമൂഹം തിരിച്ചറിയുമായിരുന്നുവെന്നും ബോബി സഞ്ജയ് പറയുന്നു. സ്വയം വിശകലനത്തിലേക്ക് മനസമാധാനക്കേടിലേക്കും തങ്ങളെ തള്ളിവിട്ടത് പാര്‍വതിയായിരുന്നു. എപ്പോള്‍ പേനയെടുക്കുമ്പോഴും അവളുടെ പക്ഷത്ത് നിന്ന് കൂടി ആലോചിക്കണമെന്ന് ഇപ്പോള്‍ കൃത്യമായി മനസ്സിലായെന്നും കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications