ബോഡി ഗാര്‍ഡ് മുന്നോട്ടു തന്നെ

തമാശകളുടെ തമ്പുരാന്‍ സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആദ്യ ദിലീപ് ചിത്രമായ ബോഡിഗാര്‍ഡിന്റെ പൂജയും റെക്കോര്‍ഡിംഗും കഴിഞ്ഞ ദിവസം എറണാകുളത്തെ വിസ്മയ സ്റ്റുഡിയോയില്‍ നടന്നു. കാര്യങ്ങള്‍ നിശ്ചയിച്ച പ്രകാരം നടന്നാല്‍ ഈ ഓണം ദിലീപ് ആഘോഷിക്കുന്നത് ബോഡി ഗാര്‍ഡിന്റെ സെറ്റിലായിരിക്കും.
തുളസീദാസിന്റെ സിനിമയില്‍ അഭിനയിക്കാതെ ഇനിയൊരു ചിത്രത്തിലും ദിലീപിനെ അഭിനയിപ്പിക്കില്ലെന്ന് മാക്ടയില്‍ ഒരു വിഭാഗം ഭീഷണി മുഴക്കുന്നതിനിടെയാണ് വിസ്മയ സ്റ്റുഡിയോയില്‍ ചടങ്ങ് നടന്നത്. സംവിധായകന്‍ ഫാസിലാണ് ചിത്രത്തിന്റെ ദീപം തെളിച്ചത്.
ദിലീപിനു പുറമേ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, നിര്‍മ്മാതാവ് കാവ്യചന്ദ്രിക അസീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രദീപ് പളളുരുത്തി പാടിയ ഒരു തമാശപ്പാട്ടാണ് ആദ്യദിവസം റെക്കോര്‍ഡ് ചെയ്തത്. ആനന്ദക്കുട്ടനാണ് ബോഡി ഗാര്‍ഡിന്റെ ഛായാഗ്രഹണം.
ഈ ക്രിസ്തുമസിന് സിദ്ദിഖ് ദിലീപ് കൂട്ട് ഒരുക്കുന്ന ചിരിവിരുന്നായിരിക്കും ബോഡി ഗാര്‍ഡ്. മാക്ടയിലെ പടമില്ലാപ്പേക്കോലങ്ങളുടെ ജല്‍പനങ്ങളെ അവഗണിക്കാന്‍ തന്നെയാണ് ദിലീപും താര സംഘടനയായ അമ്മയും തീരുമാനിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ചിത്രീകരണ ജോലികളില്‍ നിന്നും സംവിധായകന്‍ സിദ്ദിഖ് വിട്ടുനില്‍ക്കണമെന്ന മാക്ട സെക്രട്ടറി വിനയന്റെ ആവശ്യവും തുടര്‍ന്നുളള വാഗ്വാദവുമാണ് സംഘടനയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്.
ഏറെക്കാലമായി ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിന് കൊതിക്കുന്ന ദിലീപ് ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ് ബോഡി ഗാര്‍ഡ്. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റാക്കിയ റെക്കോര്‍ഡുളള സിദ്ദിഖിനൊപ്പം ചേരുമ്പോള്‍ ആ മോഹം സഫലമാകുമെന്ന സ്വപ്നമാണ് ദിലീപിന്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications