പോത്തേട്ടൻ ബ്രില്ലൻസിനെ വാഴ്ത്തി ബോളിവുഡ്!! ഇതിനെക്കാൾ ഒരു മികച്ച ചിത്രം കാണിക്കൂ...

ചിത്രത്തിന് ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചിരുന്നു.

പോത്തേട്ടൻ ബ്രില്ലൻസ് മലയാള സിനിമ ലോകത്ത് പാട്ടാണ്. ഇപ്പോഴിത ദിലീഷ് പോത്തനെ വാഴ്ത്തി ബോളിവുഡ് സിനിമ ലോകം. വിദ്യാ ബാലൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തുമാരി സുലുവിന്റെ സംവിധായകൻ സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാരുമാണ് പോത്തേട്ടൻസ് സിനിമയായ തൊണ്ടി മുതലും ദൃക്സാക്ഷിയോയും പുകഴ്ത്തി രംഗത്തെത്തിയത്. ചിത്രത്തെ പ്രശംസിച്ച് കൊണ്ടുള്ള സുരേഷ് ത്രിവേണിയുടെ ട്വീറ്റ് വൈറലാണ്.

dileessh pothan

ഇതിനെക്കാൾ മികച്ച സിനിമ നിങ്ങൾ എന്നെ കാണിക്കു. ഓരേ തവണ കാണുമ്പോഴും എന്തെങ്കിലും ഒരു പുതിയ സംഗതി ഞാൻ ഇതിൽ നിന്ന് കണ്ടെത്തും. ശരാശരി നിലവാരം ആഘോഷിക്കപ്പെടുന്ന കാലത്ത് , ഇത്തരം ചിത്രങ്ങൾ ഉയർന്നു നിൽക്കുന്നു.ഒരു അളവുകോലിനെക്കുറിച്ച് നിങ്ങളെത്തന്നെ അവ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

ഇതിനു റി ട്വീറ്റായിട്ടായിരുന്നു ബിജോയ് തന്റെ അഭിപ്രായം പങ്കുവെച്ചത്. അതി ഗംഭീരമായ സിനിമയായിരുന്നു ഇത്. ചിത്രം തനിയക്ക് തുടർച്ചയായി ഒരുപാട് തവണ കാണാൻ സാധിക്കുന്നുണ്ട്. ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ബിജോയ് റീ ട്വീറ്റ് ചെയ്തു. മലയാളത്തിൽ പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃകസാക്ഷിയും.ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും നിമിഷാ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂരിന്റേതായിരുന്നു. ചിത്രത്തിന് ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X