ടൊവിനോയ്ക്ക് ആശംസകളുമായി സാക്ഷാല്‍ ഹൃത്വിക് റോഷന്‍, ത്രില്ലടിച്ച് താരം!!

ലോക്ക്ഡൗണ്‍ കാലയളവില്‍ സിനിമാ മേഖല മൊത്തത്തില്‍ പ്രതിസന്ധിയില്‍ ആണെങ്കിലും, മരുഭൂമിയിലെ വെള്ളത്തുള്ളി പോലെ ഇടയ്ക്ക് ചില ആശ്വാസ വാര്‍ത്തകളും വിശേഷങ്ങളും ആരാധകരെ സന്തോഷിപ്പിയ്ക്കുന്നുണ്ട്. അങ്ങനെ സന്തോഷിപ്പിച്ച ഒരു കാര്യം തന്നെയായിരുന്നു ടൊവിനോ തോമസ് നായകനായി എത്തുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ടീസര്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത മിന്നല്‍ മുരളിയുടെ ടീസറിന് പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. പ്രേക്ഷകര്‍ മാത്രമല്ല, സെലിബ്രിറ്റികളും ടീസറിന് മികച്ച പിന്തുണ നല്‍കി. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും പ്രശംസകള്‍ എത്തുന്ന സന്തോഷത്തിലാണ് നായകന്‍ ടൊവിനോ തോമസ്.

hrithikroshanandminnalmurali

ബഹുഭാഷാ താരങ്ങള്‍ അണിനിരക്കുന്ന ചിത്രമായത് കൊണ്ടു തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഞ്ച് ഭാഷകളിലും ടീസറും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് ടീസര്‍ കണ്ട് ടൊവിനോയ്ക്കും ടീമിനും ആശംസ അറിയിച്ച് ട്വിറ്ററില്‍ എത്തിയിരിയ്ക്കുകയാണ് സാക്ഷാല്‍ ഹൃത്വിക് റോഷന്‍.

Recommended Video

MINNAL MURALI (Malayalam) - Official Teaser Reaction | Tovino Thomas | FilmiBeat Malayalam

വിശാല വീക്ഷണമുള്ള നടന്‍ എന്നാണ് ഹൃത്വിക് റോഷന്‍ ടൊവിനോ തോമസിനെ വിശേഷിപ്പിച്ചത്. വിശാലവീക്ഷണമുള്ള ടൊവിനോ തോമസ് അവതരിപ്പിയ്ക്കുന്ന വേഗതയേറിയ സൂപ്പര്‍ ഹീറോയായ മിന്നല്‍ മുരളിയെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു. ടീമിന് എന്റെ എല്ലാവിധ ആശംസകളും. സിനിമയ്ക്കായി കാത്തിരിയ്ക്കുന്നു- എന്ന് പറഞ്ഞുകൊണ്ടാണ് ഹൃത്വിക് റോഷന്‍ ടീസര്‍ പങ്കുവച്ചത്.

ഹൃത്വികിന്റെ ട്വീറ്റ് കണ്ട് ത്രില്ലടിച്ച ടൊവിനോ തോമസ് അതിന് നന്ദി അറിയിച്ച് രംഗത്തെത്തി. ഇന്ത്യയുടെ ഐക്കോണിക് സൂപ്പര്‍ ഹീറോയായ കൃഷ് മിന്നല്‍ മുരളിയ്ക്ക് ആശംസ അറിയിച്ചു, നന്ദി സര്‍ എന്ന് പറഞ്ഞാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. നേരത്തെ എക്‌സ്ട്രാക്ഷന്‍ എന്ന ഹോളിവുഡ് സിനിമയൊരുക്കിയ സാം ഹര്‍ഗാവെ മിന്നല്‍ മുരളിയുടെ ടീസര്‍ പങ്കുവച്ചുകൊണ്ട് ടൊവിനോയ്ക്കും സംഘത്തിനും ആശംസ അറിയിച്ചിരുന്നു.

അരുണും ജസ്റ്റിനും ചേര്‍ന്ന് തിരക്കഥ എഴുതുന്ന മിന്നല്‍ മുരളി സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫ് ആണ്. വീക്കന്റ് ബ്ലോക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോളാണ് സിനിമ നിര്‍മിയ്ക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്‌മാന്‍ സംഗീതവും നിര്‍വ്വഹിയ്ക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത് ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ വ്‌ളാഡ് റിംബര്‍ഗാണ്. ടൊവിനോയ്‌ക്കൊപ്പം തമിഴ് നടന്‍ ഗുരു സോമ സുന്ദരവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

hrithikroshantweet

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X