ആകാംക്ഷയ്ക്ക് വിരാമം!! മാണിക്യത്തിന്റെ മുത്തച്ഛനായിയെത്തുന്ന സൂപ്പർ താരം ആരാണെന്ന് അറിയാമോ
ഈ കഥാപാത്രത്തിലേയ്ക്ക് ബോളിവുഡിലുള്ള പല പ്രമുഖ വ്യക്തികളുടെ പേരും പ്രചരിച്ചിരുന്നു
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രമാണ് ഒടിയൻ. ചിത്രത്തിനു വേണ്ടി കാത്തിരിക്കാൻ ഏറെ കാരണങ്ങളുണ്ട്.കാണാത്ത മോഹൻലാൽ എന്ന മഹാനടന്റെ മറ്റൊരു മുഖമാണ് ഒടിയനിലൂടെ ദൃശ്യമാകുന്നത്. മന്നൊന്നു ചിത്രത്തിലെ അതി ശക്തമായ തരനിരയും. ഒടിയന്റെ മാറ്റ് കൂട്ടുന്നുണ്ട്. മലയാളത്തിലെ സൂപ്പർ ലേഡി മഞ്ജുവാര്യർ, തെന്നിന്ത്യൻ സൂപ്പർസ്റ്റാർ പ്രകാശ് രാജ്, മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ സിദ്ദിഖ്, നരേൻ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മറ്റൊരു സൂപ്പർ താരവും ഒടിയനിൽ എത്തുന്നുണ്ട്.

ഗുജറാത്തി നാടക നടനും ബോളിവുഡ് താരവുമായ മനോജ് ജോഷിയാണ് ഒടിയനിൽ ലാലേട്ടന്റെ മുത്തച്ഛനായി എത്തുന്നത്. ഈ കഥാപാത്രത്തിലേയ്ക്ക് ബോളിവുഡിലുള്ള പല പ്രമുഖ വ്യക്തികളുടെ പേരും പ്രചരിച്ചിരുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതും ചിത്രം കാണാനുളള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഒടിയൻ മാണിക്യം ആരാണെന്നോ എന്താണെന്നോയുള്ള നൂറ് ചോദ്യങ്ങളാണ് ഇതിനോടകം തന്നെ പ്രേക്ഷകരുടെ മനസിൽ ഉയർന്നിരിക്കുന്നത്.
ഒടിയന്റെ അവസാന ഷെഡ്യൂൾ പാലക്കാട് പുരോഗമിക്കുകയാണ്. മാധ്യമ പ്രവർത്തകൻ ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോനാണ്.ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്‌ഷൻ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. ഷാജി കുമാർ ആണ് ഛായാഗ്രഹകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്.


Click it and Unblock the Notifications