ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; വീട്ടിലെ മോഷണം തടയുന്നതിനിടെയാണ് സംഭവം
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കവര്‍ച്ച. ആക്രമണത്തില്‍ സൂപ്പര്‍ താരത്തിന് ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ട്. സെയിഫ് അലി ഖാന്റെയും ഭാര്യയും നടിയുമായ കരീന കപൂറിന്റെയും ബാന്ദ്രയിലെ വസതിയിലാണ് കവര്‍ച്ചാസംഘം അതിക്രമിച്ച് കയറിയത്. മോഷ്ണത്തിനിടെ ആക്രമണം നടത്തിയവര്‍ നടനെ കുത്തി വീഴ്ത്തി.
പരിക്കേറ്റ സെയിഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 നാണ് സംഭവം. സെയിഫും കരീനയുമടക്കമുള്ള കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. സംഭവമറിഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നതോടെ പ്രതി രക്ഷപ്പെട്ടതായിട്ടും റിപ്പോര്‍ട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.

മോഷ്ടാവുമായിട്ടുള്ള ഏറ്റുമുട്ടലിലാണോ നടന് കുത്തേറ്റത് അല്ലാതെ പരിക്കേറ്റതാണോ എന്ന് കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. മാത്രമല്ല നടനെ പ്രവേശിപ്പിച്ച ലീലാവതി ഹോസ്പിറ്റലിലെ സിഒഒ ഡോ നിരജ് ഉത്തമാനി നടന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞതും പുറത്ത് വന്നിരിക്കുകയാണ്.
'സെയ്ഫിനെ അയാളുടെ വീട്ടില്‍ വച്ച് അജ്ഞാതര്‍ ആക്രമിച്ചെന്ന് പറഞ്ഞ് പുലര്‍ച്ചെ മൂന്നരയോടെയാണ് ലീലാവതിയില്‍ എത്തിക്കുന്നത്. അദ്ദേഹത്തിന് ആറ് പരിക്കുകളാണുള്ളത്. അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് ചേര്‍ന്നാണ്. ഞങ്ങള്‍ അദ്ദേഹത്തെ സര്‍ജറിയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമേ നടന്റെ പരിക്കുകളുടെ വ്യാപ്തി വ്യക്തമാവൂ...' എന്നും ഡോക്ടര്‍ വ്യക്തമാക്കി.


Click it and Unblock the Notifications