»   »  Odiyan: മമ്മൂട്ടിയുടേത് സൗഹൃദ സന്ദര്‍ശനം, ഒടിയന്‍ മാണിക്യന്‍റെ ഗുരുവാകാനെത്തുന്നത് ബോളിവുഡ് താരം!

Odiyan: മമ്മൂട്ടിയുടേത് സൗഹൃദ സന്ദര്‍ശനം, ഒടിയന്‍ മാണിക്യന്‍റെ ഗുരുവാകാനെത്തുന്നത് ബോളിവുഡ് താരം!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. മലയാള സിനിമയുടെ നെടുംതൂണുകളായ താരരാജാക്കന്‍മാര്‍ ഒടിയനിലൂടെ ഒരുമിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുപ്രധാന വേഷത്തില്‍ മെഗാസ്റ്റാര്‍ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിലെത്തുന്നുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീട് സംവിധായകന്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കിയത്.

Lissy: പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ലിസിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍, കാണൂ!

ചരിത്രസിനിമകളിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇവര്‍ മാത്രമല്ല മിക്ക യുവതാരങ്ങളുടെ ലിസ്റ്റിലും ഇത്തരത്തിലൊരു ചിത്രമുണ്ട്. കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണമാണ് മമ്മൂട്ടി മാമാങ്കത്തിന് നല്‍കിയത്. സിനിമയുടെ ആഗ്യഘട്ട ചിത്രീകരണം മംഗലാപുരത്ത് വെച്ചായിരുന്നു തുടങ്ങിയത്. അതേ സമയം കായംകുളം കൊച്ചുണ്ണിയുമായി ബന്ധപ്പെട്ട് മോഹന്‍ലാലും അവിടെയുണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

നെഗറ്റീവ് റിവ്യൂ, ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിക്കുന്ന മാതൃഭൂമിയോട് ചാക്കോച്ചന് പറയാനുള്ളത് കാണൂ

ഒടിയനെക്കാണാനെത്തിയ മെഗാസ്റ്റാര്‍

പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ചായിരുന്നു ഒടിയന്റെ ചിത്രീകരണം നടത്തിയിരുന്നത്. സിനിമയുടെ ലൊക്കേഷനിലേക്ക് നിരവധി അതിഥികളെത്തിയിരുന്നു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവരുടെ സന്ദര്‍ശനത്തിന് ശേഷമാണ് മമ്മൂട്ടി ഒടിയനെക്കാണാനെത്തിയത്. ഇതോടെയാണ് ഒടിയനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് താരം എത്തിയതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

മാണിക്യന്റെ ഗുരുവായി എത്തുമെന്ന പ്രചാരണം

ഒടിയന്‍ മാണിക്യന്റെ ഗുരുവായി മമ്മൂട്ടി എത്തുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ടിനായി അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകര്‍ ശരിക്കും ഇതാഘോഷമാക്കി മാറ്റുകയായിരുന്നു. സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെ പ്രതികരണമെത്തിയതോടെ ഇത് അസ്ഥാനത്താവുകയായിരുന്നു.

സൗഹൃദ സന്ദര്‍ശനം മാത്രം

മാമാങ്കവുമായി ബന്ധപ്പെട്ട് പാലക്കാട് എത്തിയപ്പോഴാണ് മമ്മൂട്ടി മോഹന്‍ലാലിനെ കണ്ടത്. തികച്ചുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു അത്. മാണിക്യന്റെ ഗുരുവായി മെഗാസ്റ്റാര്‍ ചിത്രത്തിലില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയതോടെയാണ് അത്തരത്തിലുള്ള ചര്‍ച്ചകള്‍ അവസാനിച്ചത്.

ബോളിവുഡ് താരമെത്തുന്നു

ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്യന്റെ ഗുരുവിനെ അവതരിപ്പിക്കാനായി പ്രമുഖ ബോളിവുഡ് താരമെത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ആരാണ് ആ താരമെന്ന കാര്യത്തെക്കുറിച്ച് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ ഇതേക്കുറിച്ചുള്ള കൃത്യമായ വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നുള്ള സൂചനയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

അമിതാഭ് ബച്ചനായിരിക്കുമോ ആ താരം?

മോഹന്‍ലാലിന്റെയും ശ്രീകുമാര്‍ മേനോന്റെയും അടുത്ത സുഹൃത്തായ അമിതാഭ് ബച്ചനായിരിക്കുമോ ആ താരമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. പരസ്യങ്ങള്‍ക്കായി ഇവര്‍ നേരത്തെ നിരവധി തവണ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിനോടൊപ്പം കാണ്ഡഹാറില്‍ പ്രധാന വേഷത്തില്‍ ബിഗ്ബി എത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഏപ്രിലില്‍ അവസാനിച്ചേക്കും

ഏപ്രില്‍ അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണം അവസാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലും മഞ്ജു വാര്യരും ഉള്‍പ്പെട്ട ഗാനരംഗം കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. കലാ മാസ്റ്ററിനൊപ്പം നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ തരംഗമായിരുന്നു. വിക്രംവേദ ഫെയിം സാം സിഎസാണ് ചിത്രത്തിന്‍രെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. എം ജയചന്ദ്രനാണ് ഈണമൊരുക്കുന്നത്.

പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും വീണ്ടും

ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ഒടിയന് തിരക്കഥയൊരുക്കിയത്. പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫറിനുള്ള പുരസ്‌കാരം പീറ്റര്‍ ഹെയ്‌നെ തേടിയെത്തിയിരുന്നു. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായ പുലിമുരുകന് ശേഷം മോഹന്‍ലാലും പീറ്റര്‍ഹെയ്‌നും വീണ്ടും ഒരുമിക്കുകയാണ് ഒടിയനിലൂടെ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നായികയായി മഞ്ജു വാര്യരും വില്ലനായി പ്രകാശ് രാജും

വില്ലന് ശോഷം മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നരേനാണ് മഞ്ജു വാര്യരുടെ ഭര്‍ത്താവിനെ അവതരിപ്പിക്കുന്നത്. പ്രധാനപ്പെട്ട വില്ലനായി പ്രകാശ് രാജും എത്തുന്നുണ്ട്.

English summary
Bollywood actor to play Odiyan Manikyan’s guru.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X