»   » ബാഹുബലി ദക്ഷിണേന്ത്യയുടെ നേട്ടം!!! നഷ്ടം ഹൃത്വികിനും ജോണ്‍ എബ്രഹാമിനും പിന്നെ ബോളിവുഡിനും???

ബാഹുബലി ദക്ഷിണേന്ത്യയുടെ നേട്ടം!!! നഷ്ടം ഹൃത്വികിനും ജോണ്‍ എബ്രഹാമിനും പിന്നെ ബോളിവുഡിനും???

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം എന്ന വിശേഷണം നേടിയ ബാഹുബലി ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയ അഭിനേതാക്കള്‍ക്ക് കരിയറില്‍ വലിയ ബ്രേക്കായി ചിത്രം. ഇത്രയും ചെലവേറിയ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയവരെല്ലാവരും തെന്നിന്ത്യന്‍ താരങ്ങളായിരുന്നു. 

ബോളിവുഡിനെ മനപ്പൂര്‍വം ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി ആദ്യം പരിഗണിച്ചവരിലേറെയും ബോളിവുഡ് താരങ്ങളായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം. എന്നാല്‍ പലവിധ കാരണങ്ങളാല്‍ അവരെല്ലാം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 

തെലുങ്ക്, തമിഴ് ഭാഷകള്‍ കൂടാതെ ഹിന്ദിയിലും ഇറക്കാനായിരുന്നു ആലോചിച്ചിരുന്നത്. ഇതിനായി ചിത്രത്തിലെ പ്രധാന താരങ്ങളായി ഹൃത്വക് റോഷനേയും ജോണ്‍ എബ്രഹാമിനേയും സമീപിച്ചിരുന്നു. അവര്‍ ആദ്യം സമ്മതം അറിയിച്ചെങ്കിലും പിന്നീട് പിന്മാറി. അതുകൊണ്ട് ചിത്രം ഹിന്ദിയില്‍ മൊഴിമാറ്റി എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ വിജയത്തിന്റെ ഭാഗമാകുന്നതിനുള്ള അവസരമാണ് ഹൃത്വിക് റോഷനും ജോണ്‍ എബ്രഹാമിനും നഷ്ടമായത്. കരിയറില്‍ അടുത്ത കാലത്തൊന്നും ഇരുവര്‍ക്കും എടത്ത് പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തുടര്‍ച്ചയായി ഇത്രയും വര്‍ഷങ്ങള്‍ മാറ്റി വയ്ക്കാനില്ലാത്തത് തന്നെയായിരുന്നു പ്രശ്‌നം.

ബാഹുബലി ഏറെ നേട്ടമുണ്ടാക്കിയത്. ചിത്രത്തില്‍ നായകനായി എത്തിയ പ്രഭാസിന് തന്നെയാണ്. നാല് വര്‍ഷത്തോളം പ്രഭാസ് ചിത്രത്തിനായി നീക്കി വച്ചു. മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ല. പക്ഷെ ആദ്യ ഭാഗം ഇറങ്ങിയതോടെ പ്രഭാസ് ഏറെ ആരാധകരുള്ള താരമായി മാറി.

ബാഹുബലി തിരക്കഥയായപ്പോള്‍ രാജമൗലിയുടെ മനസില്‍ തെളിഞ്ഞ താരങ്ങള്‍ ഇതൊന്നും ആയിരുന്നില്ല. ചിത്രത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്ത്രീ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നതിനായി പ്രഗത്ഭരായ താരങ്ങളെയാണ് അദ്ദേഹം മനസില്‍ കണ്ടിരുന്നത്. എന്നാല്‍ മൂന്ന് പേര്‍ക്കും ചിത്രത്തില്‍ സഹകരിക്കാനായില്ല.

മൂന്ന് പ്രധാന സ്ത്രീകഥാപാത്രങ്ങളില്‍ ഒരാള്‍ മാത്രമാണ് രാജമൗലിയുടെ ആദ്യ പരിഗണനയില്‍ തെന്നിന്ത്യയില്‍ നിന്നും ഉണ്ടായിരുന്നത്. അത് നയന്‍താരയായിരുന്നു. അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായ ദേവസേനയായിരുന്നു കഥാപാത്രം. ഡേറ്റ് പ്രശ്‌നത്തേത്തുടര്‍ന്ന് നയന്‍താര പിന്മാറിയതോടെയാണ് നറുക്ക് അനുഷ്‌കയ്ക്ക് വീണത്.

തമന്ന അവതരിപ്പിച്ച അവന്തിക എന്ന കഥാപാത്രത്തിനായി സംവിധായകന്‍ രാജമൗലി ആദ്യം സമീപിച്ചത് ബോളിവുഡ് നായിക സോനം കപൂറിനെയായിരുന്നു. തന്നേക്കൊണ്ട് ഈ റോള്‍ ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് അവന്തികയുടെ വേഷം തമന്നയിലേക്ക് എത്തിയത്.

ബാഹുബലി കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി. എന്നാല്‍ രാജമൗലി ഈ ചിത്രത്തിനായി ആദ്യം സമീപിച്ചത് ബോളിവുഡ് താരം ശ്രീദേവിയെയായിരുന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനേത്തുടര്‍ന്നാണ് രമ്യാ കൃഷ്ണനെ തേടി ശിവകാമി എന്ന കഥാപാത്രം എത്തിയത്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി മാറിയ ബാഹുബലി നഷ്ടപ്പെടുത്തിയ താരങ്ങള്‍ക്ക് അത് വലിയ നഷ്ടം തന്നെയാണ്. പക്ഷെ ഇത്തരമൊരു അവസരം തേടിയെത്തിയപ്പോള്‍ അവര്‍ നഷ്ടമാകുന്ന മറ്റ് പ്രോജക്ടുകളേക്കുറിച്ചാണ് ചിന്തിച്ചത്. പക്ഷെ ഇനി അതുണ്ടാകില്ല എന്നതിന് തെളിവാണ് രാജമൗലിയുടെ സ്വപ്‌ന ചിത്രം മഹാഭാരതയില്‍ സഹകരിക്കാന്‍ ഷാരുഖ് ഖാന്‍ സമ്മതമറിയിച്ചത്.

English summary
Hrithik Roshan and John Abraham refused to act in Bahubali Hindi. Because of that Rajamouli dubbed the movie into Hindi instead of remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam