അസിന്റെ കാറ് പൊലീസ് പിടിച്ചെടുത്തു
സിനിമാ താരങ്ങള്‍ക്കൊന്നും ഇത് നല്ല കാലമല്ലെന്നാണ് തോന്നുന്നത്. എപ്പോള്‍ നോക്കിയാലും പൊലീസും കേസും ജയിലും. അതാണല്ലോ, സല്‍മാന്‍ ഖാനെ കൊലപാതക കേസിന് അറസ്റ്റ് ചെയ്തത് ജയിലിലിടാന്‍ ഉത്തരവായത്.
ചെറുതും വലുതുമായ ഒത്തിരി കേസുകള്‍ ഇപ്പോള്‍ താരങ്ങള്‍ക്കെതിരെ പതിവായിരിക്കുകയാണ്. ഇപ്പോള്‍ ഒരു ചെറിയ പൊലീസ് വിഷയത്തിലാണ് തെന്നിന്ത്യന്‍ താരം അസിന്‍ തോട്ടുങ്കലും.

നോ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് അസിന്റെ കാറ് പൊലീസ് പിടച്ചെടുത്തു. മുംബൈ എയര്‍ പോര്‍ട്ടിലാണ് സംഭവം. അസിന്റെ എംഎച്ച് 02 സിഎല്‍ 5335 എന്ന കാറാണ് പൊലീസ് പിടിച്ചെടുത്തത്
അപ്പോള്‍ തന്നെ ഓടിയെത്തിയ മാധ്യമപ്പട അസിനിനോട് വിഷയ്ത്തില്‍ പ്രതികാരം ആരാഞ്ഞു. ചെറിയൊരു പുഞ്ചിരി മാത്രമായിരുന്നു അസിന്റെ മറുപടി. ഇപ്പോള്‍ സിനിമകളില്‍ നിന്നെല്ലാം അവധിയെടുത്ത് വിദേശ പര്യടനത്തിലായിരുന്നു താരം. ഹിന്ദിയിലാണ് അസിന്റെ ഇപ്പോഴത്തെ ശ്രദ്ധ.


Click it and Unblock the Notifications