ദുല്‍ഖറിന്റെ നായികയായി ബോളിവുഡ് താരസുന്ദരി, ആശംസ നേര്‍ന്ന് കാജലും അദിഥിയും

By Midhun Raj

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അടുത്തിടെയാണ് ആരംഭിച്ചത്. ദുല്‍ഖര്‍ പോലീസ് വേഷത്തിലെത്തുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഭിനയത്തിനൊപ്പം നടന്‍ തന്നെ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ പൂജാ ചിത്രങ്ങള്‍ ദുല്‍ഖര്‍ ഉള്‍പ്പെടെയുളള അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദുല്‍ഖറിന്റെ അടുത്ത സുഹൃത്തും നടനുമായ സണ്ണി വെയ്ന്‍ അടക്കമുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

dulquer-diana

അതേസമയം ഇതിന് പിന്നാലെ തന്റെ നായികയെ പരിചയപ്പെടുത്തിയും ദുല്‍ഖര്‍ എത്തി. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് ബോളിവുഡ് താരസുന്ദരി ഡയാന പെന്റിയാണ്. കോക്ക്‌ടെയില്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് നടി. ഡയാനയുടെ ആദ്യ മലയാളം ചിത്രം കൂടിയാണിത്. ദുല്‍ഖറിനൊപ്പം ഡയാനയും മോളിവുഡില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ലൊക്കേഷനില്‍ നിന്നുളള ഇരുവരുടെയും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. ബോബി സഞ്ജയുടെ തിരക്കഥയിലാണ് ദുല്‍ഖര്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. കുറുപ്പിന് പിന്നാലെ ദുല്‍ഖര്‍ ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടൈറ്റില്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം തമിഴ് ചിത്രം ഹേയ് സിനാമികയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് ദുല്‍ഖര്‍ പുതിയ മലയാള ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X