എന്തിനായിരുന്നു ജിയ നീ ആത്മഹത്യ ചെയ്തത്?

By Aswathi

2013 ജൂണ്‍ മൂന്നിന് മുംബൈയിലെ സ്വന്തം ഫഌറ്റില്‍ സിലിങ് ഫാനില്‍ ജിയാ ഖാന്‍ എന്ന യുവനടി തൂങ്ങിമരിച്ചെന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. അന്നേ ആരാധകര്‍ ചോദിച്ചു. പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറിത്തുടങ്ങിയ ജിയ നീ എന്തിനാണ് ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് ഒരു വര്‍ഷം കഴിയുന്നു. ദുരൂഹതകള്‍ ഏറെ ബാക്കി നില്‍ക്കുമ്പോഴും ആരാധകര്‍ ചോദിക്കുന്നു ജിയ നീ എന്തിന് ആത്മഹത്യ ചെയ്തു.

1988-ല്‍ ഫെബ്രുവരി 20ന് ന്യൂയോര്‍ക്കില്‍ ജനിച്ച ജിയാ ഖാന് പതിനെട്ടാം വയസ്സില്‍ നിശബ്ദ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. അണിതാഭ് ബച്ചനൊപ്പവും അമീര്‍ഖാനൊപ്പവുമെല്ലാം ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ജിയയ്ക്ക് ചലച്ചിത്ര ലോകത്ത് വലിയൊരു ഭാവിയായായിരുന്നു വരഞ്ഞ വച്ചത്. പക്ഷെ ദുരൂഹതകള്‍ മാത്രം ബാക്കിയാക്കി ജിയ ഖാന്‍ ആത്മഹത്യ ചെയ്തതെന്തിനാണെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

ന്യൂയോര്‍ക്കില്‍ ജനനം

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

1988 ഫെബ്രുവരി 20ന് ന്യൂയോര്‍ക്കിലാണ് ജനനം. ഹിന്ദി നടി റാബിയ ആമിനിന്റെയും അലി റസീവ് ഖാന്റെയും മൂന്നുമക്കളില്‍ ഒരാള്‍.

ആറാം വയസ്സില്‍ തുടങ്ങിയ സിനിമാ മോഹം

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

തന്റെ ആറാം വയസ്സില്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത രങ്കീല എന്ന ചിത്രം കണ്ടതിന് ശേഷമാണ് ജിയ അമിതമായി സിനിമയെ പ്രണയിച്ചു തുടങ്ങിയത്. രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രത്തിലൂടെ തന്നെയാണ് ജിയയുടെ അരങ്ങേറ്റവും എന്നത് ഒരു ഭാഗ്യം

ലണ്ടനില്‍ നിന്ന് മുംബൈയിലേക്കുള്ള പറച്ചു നടന്‍

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

പഠനം കഴിഞ്ഞപ്പോള്‍ സിനിമാ മോഹവുമായ ജിയ ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറി. സിനിമയില്‍ ആഗ്രഹിക്കുന്ന റോളുകള്‍ ചെയ്യുക എന്നത് മാത്രമായിരുന്നു മോഹം.

നിശബ്ദിലൂടെ തുടക്കം

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

പതിനെട്ടാം വയസ്സിലാണ് അമിതാബ് ബച്ചനെ പ്രധാന കഥാപാത്രമാക്കി രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത നിശബ്ദ് എന്ന ചിത്രത്തില്‍ ജിയ ഖാന്‍ അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തിലൂടെ തന്നെ പുരസ്‌കാരം

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

നിശബ്ദിലെ അഭിനയത്തിലൂടെ തന്നെ പുരസ്‌കാരങ്ങള്‍ ജിയയെ തേടിയെത്തി. മികച്ച പുതുമുഖനടക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു

ഗായികയായ ജിയ

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

അഭിനേത്രി എന്നതിലുപരി ഒരു ഗായിക കൂടെയാണ് ജിയ ഖാന്‍. ആദ്യ ചിത്രത്തില്‍ ഒരു ഗാനവും ജിയ ആലപിച്ചിട്ടുണ്ട്. ആ പാട്ടിനും പുരസ്‌കാരത്തിന് ജിയയെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ഗജനിയില്‍

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

അമീര്‍ ഖാന്‍ നായകനായ ഗജനിയിലെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ നയന്‍താര അഭിനയിച്ച വേഷമാണ് ഹിന്ദിയിലെത്തിയപ്പോല്‍ ജിയ ഏറ്റെടുത്ത് ഭംഗിയാക്കിയത്

ഹൗസ് ഫുള്‍

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

2010-ല്‍ അക്ഷയ് കുമാര്‍ നായകനായി പുറത്തിറങ്ങിയ ഹൗസ് ഫുള്‍ ആയിരുന്നു ജിയയുടെ അവസാന ചിത്രം.

 മരണം

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

ബോളിവുഡില്‍ ഏറെ പ്രതീക്ഷ നല്‍കിയ നടിയായിരിക്കെയാണ് ജിയ ജീവിതം അവസാനിപ്പിച്ചത്. ഇരുപത്തിയഞ്ചാം വയസ്സില്‍. ജൂണ്‍ മൂന്നിന്, മുംബൈയിലെ സ്വന്തം വസതിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു ജിയയെ കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പും വിവാദവും

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

ജൂണ്‍ ഏഴിന് ആറു പേജുള്ള ഒരു ആത്മഹത്യ കുറിപ്പ് ജിയയുടെ സഹോദരി കണ്ടെത്തി. ജിയയുടെ മരണം ബോളിവുഡില്‍ വിവാദങ്ങള്‍ക്കും കാരണമായി.

കാമുകനാണോ കാരണം

ജിയ ഖാന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

ജിയയുമായി പ്രണയബന്ധം ഉണ്ടായിരുന്ന സുരാജ് പാഞ്ചോളിയെ നടിയുടെ മരണവുമായി ബന്ധപ്പെട്ട് ജൂണ്‍ 10ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂലൈ രണ്ടിന് സുരാജിന് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X